LiveTV

Live

National

ജാതി ആക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അടക്കം നാലു പേര്‍ക്ക് സസ്പെന്‍ഷന്‍

സീനിയര്‍ വിദ്യാര്‍ഥികളുടെ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു

ജാതി ആക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അടക്കം നാലു പേര്‍ക്ക് സസ്പെന്‍ഷന്‍

മുംബൈയില്‍ ജാതി ആക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അടക്കം നാലു പേര്‍ക്ക് സസ്പെന്‍ഷന്‍. ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ പി.ജി വിദ്യാര്‍ഥിനി പായല്‍ താദ്‍വിയെ മെയ് 22നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളുടെ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.