LiveTV

Live

National

‘ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്’

ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ... ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. 

‘ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്’

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ വയനാട്ടില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധിയെ പ്രമുഖര്‍ അവഗണിക്കുന്നതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.

മോദിയെ അഭിനന്ദിക്കാന്‍ സിനിമാക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുമ്പോള്‍ രാഹുലിനെ പലരും മറന്നുപോവുകയാണെന്ന് ഹരീഷ് പേരടി പറയുന്നു. ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷയെന്നും ഹരീഷ് പേരടി ഫേസ്‍ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കാം.

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണ്... അതേസമയം കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്... ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ... ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്... നിങ്ങൾ ഒരിക്കലും രാഷ്ടീയത്തിൽ നിന്ന് രാജിവെക്കരുത്.. സമ്മർദ്ദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങൾ ...... എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രിയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ...

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ...

Posted by Hareesh Peradi on Sunday, May 26, 2019