LiveTV

Live

National

‘പാകിസ്താനിലേക്ക് പോകാൻ പറഞ്ഞു വെടിയുതിർത്തു’; ബിഹാറില്‍ മുസ്‌ലിം യുവാവിന് നേരെ ക്രൂര അതിക്രമം 

‘പാകിസ്താനിലേക്ക് പോകാൻ പറഞ്ഞു വെടിയുതിർത്തു’; ബിഹാറില്‍ മുസ്‌ലിം യുവാവിന് നേരെ ക്രൂര അതിക്രമം 

ബിഹാറിലെ ബെഗുസാരായിയില്‍ മുസ്‌ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്ത് അക്രമി. പാകിസ്താനിലേക്ക് പോകൂവെന്ന് ആക്രോശിച്ച് തോക്കുമായെത്തിയ യുവാവ് തൊഴിലാളിയായ മുഹമ്മദ് ഖാസിമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തനിക്ക് വെടിയേറ്റത് കണ്ട ചുറ്റുമുള്ള ആളുകള്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് താൻ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്നും ഖാസിം പറയുന്നു. വെടിയേറ്റ യുവാവിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘മദ്യലഹരിയിലായിരുന്ന അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞുയുടന്‍ ഇയാള്‍ തന്നോട് പാക്കിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ തോക്ക് കണ്ട് ഭയന്ന് മാറി നില്‍ക്കുകയായിരുന്നു’; ഖാസിം പറഞ്ഞു.

Also read: തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ഭീഷണിപ്പെടുത്തി;  മുസ്‍ലിം യുവാവിന് ഗുരുഗ്രാമില്‍ ക്രൂര മര്‍ദ്ദനം 

ആക്ടിവിസ്റ്റായ മുഹമ്മദ് ആസിഫ് ഖാന്റെ ട്വിറ്റര്‍ വഴിയാണ് വാര്‍ത്ത പുറത്തറിയുന്നത്. ബെഗുസരായി സ്വദേശിയും ബെഗുസരായി ലോക്സഭ മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയുമായിരുന്ന കനയ്യകുമാര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ട്വിറ്ററിൽ പ്രതികരിച്ചിട്ടുണ്ട്. മോദിയുടെ കീഴിലുള്ള ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം മുസ്‍ലിംങ്ങള്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ അതിക്രമ സംഭവമാണ് ബെഗുസരായിലേത്.

Also read: വീണ്ടും പശു ഭീകരത; മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം