LiveTV

Live

National

17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് തുടങ്ങും

വെള്ളിയാഴ്ച ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിയതികള്‍ക്ക് അംഗീകാരം നൽകും. പത്താം തിയതിയാണ് സ്പീക്കര്‍ തെര‍ഞ്ഞെടുപ്പ്.

17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് തുടങ്ങും

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം അടുത്ത മാസം ആറിന് ആരംഭിക്കും. വെള്ളിയാഴ്ച ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിയതികള്‍ക്ക് അംഗീകാരം നൽകും. പത്താം തിയതിയാണ് സ്പീക്കര്‍ തെര‍ഞ്ഞെടുപ്പ്.

പ്രധാനമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശേഷം വെള്ളിയാഴ്ച ആദ്യ കാബിനറ്റ് യോഗം ചേരും. ആറ് മുതല്‍ 15 വരെയാണ് ആദ്യ പാര്‍ലമെന്‍റ് സമ്മേളനം. കാബിനറ്റ് യോഗം അംഗീകരിച്ച ശേഷം സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യും. ഇരുസഭകളുടെയും സംയുക്ത സമ്മേളനമായിരിക്കും ആദ്യ ദിവസം നടക്കുക. സഭയെ അഭിസംബോധന ചെയ്ത ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുതിര്‍ന്ന എം.പിയെ പ്രോടേം സ്പീക്കറായി നിയമിക്കും. മുഴുവന്‍ എംപിമാരുടെയും സത്യപ്രതിജ്ഞയാണ് ആദ്യ സമ്മേളനത്തിന്‍റെ സുപ്രധാന അജണ്ട.

ലോക്സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കുമെന്നാണ് വിവരം. അതിന് മുമ്പായി എം.പിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കും. എം.പിമാര്‍ നന്ദി പ്രകാശിപ്പിക്കുകയും മോദിയുടെ മറുപടി പ്രസംഗവുമായിരിക്കും സമ്മേളനത്തില്‍ നടക്കുക.