LiveTV

Live

National

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം 

ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍‌ത്തക സമിതിയിലാണ് രാഹുല്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് .

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം 

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നേതാക്കള്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പി ചിദംബരവും മക്കള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് നിര്‍ബന്ധിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച് സംസാരിക്കവെ ആയിരുന്നു രാഹുൽഗാന്ധി മുതിർന്ന നേതാക്കളെ രൂക്ഷമായി വിമർശിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന നേതാവ് പി ചിദംബരം എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശം.

നേതാക്കൾ തങ്ങളുടെ മക്കൾക്കായി സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. ഇത് തന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു, റഫാലിൽ ചൗക്കീദാർ ചോർ ഹെ എന്ന മുദ്രാവാക്യമുയർത്തി എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണ പരിപാടികൾ തുടരുമ്പോൾ നേതാക്കൾ വേണ്ടത്ര പിന്തുണ നൽകിയില്ല, റഫാൽ ഉയർത്തിയുള്ള പ്രചാരണത്തിന് നേതാക്കൾ തയ്യാറായില്ല. വിമർശന ശേഷം രാഹുൽ ഗാന്ധി രാജ്യ സന്നദ്ധത ആവർത്തിച്ചു.

ഗാന്ധി കുടുംബത്തിൽ നിന്നു തന്നെ അധ്യക്ഷൻ വേണമെന്നില്ലെന്നും സാധാരണ പ്രവർത്തകനായി തുടരാനാണ് ആഗ്രഹമെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. മുതിർന്ന നേതാക്കളെല്ലാം ഇത് നിരസിച്ചെങ്കിലും ചർച്ചയുടെ ഒരു ഘട്ടത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേര് ഉയർന്നു. എന്തിന് തന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിഴക്കുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടി. രാജി എന്ന തീരുമാനം ബി.ജെ.പി, ആർ.എസ്.എസ് അജണ്ടക്ക് വഴങ്ങുന്നതിന് തുല്യമാണെന്ന് പ്രിയങ്കഗാന്ധി യോഗത്തിൽ അറിയിച്ചു.