LiveTV

Live

National

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഫ്രാന്‍സിലെ ഓഫീസില്‍ നിന്ന് മോഷണം പോയി

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഫ്രാന്‍സിലെ ഓഫീസില്‍ നിന്ന് മോഷണം പോയി.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഫ്രാന്‍സിലെ ഓഫീസില്‍ നിന്ന് മോഷണം പോയി

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഫ്രാന്‍സിലെ ഓഫീസില്‍ നിന്ന് മോഷണം പോയി. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ വലിയ ക്രമക്കേട് നടന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് മോഷണം. സുപ്രധാന രേഖകളൊന്നും പോയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം.

ഫ്രാന്‍സിലെ പാരീസിലാണ് റഫാല്‍ ഇടപാടിന് മേല്‍നോട്ടം വഹിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ റഫാല്‍ മാനേജ്മെന്‍റ് ടീം ഓഫീസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച ചില അജ്ഞാതര്‍ അതിക്രമിച്ചു കടക്കുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പല രേഖകളും ഈ അജ്ഞാതര്‍ കൊണ്ടുപോയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂന്ന് റൂമുകളിലായാണ് അജ്ഞാതര്‍ അതിക്രമിച്ച് കയറിയത്.

ചില അലമാരകള്‍ തകര്‍ത്തതായി കണ്ടെത്തി. നിരവധി രേഖകള്‍, പല വിവരങ്ങളുമുള്ള ഡിസ്കുകള്‍, നിര്‍ണായകമായ ഒരു ഹാഡ് ഡിസ്ക് എന്നിവയാണ് ഓഫീസിലുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഹാഡ് ഡിസ്ക് മോഷണം പോയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. അതേസമയം മറ്റ് പല രേഖകളും മോഷണം പോയ കൂട്ടത്തില്‍ ഈ ഹാഡ് ഡിസ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹാക് ചെയ്തിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. കൂട്ടത്തില്‍ അവിടെ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയിട്ടുണ്ട്.