LiveTV

Live

National

തെരഞ്ഞെടുപ്പ് പരാജയം; സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

ജൂൺ മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗവും തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് വിശകലനം നടത്തും.

തെരഞ്ഞെടുപ്പ് പരാജയം; സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടി പ്രകടനത്തെ വിലയിരുത്താനുള്ള സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ആരംഭിക്കും. ബംഗാൾ ത്രിപുര, കേരളം എന്നിവിടങ്ങളിലെ തിരിച്ചടി പി.ബി പരിശോധിക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നേതൃത്വത്തിന് കൂട്ടുത്തരവാദിത്തമാണുള്ളതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത് .ബംഗാൾ, ത്രിപുര അടക്കം ഉത്തരേന്ത്യയിൽ നിന്ന് ഒരു സീറ്റ് പോലും പാർട്ടിക്ക് നേടാനായില്ല. കേരളത്തിൽ നിന്ന് ഒന്നും തമിഴ്നാട്ടിൽ നിന്ന് രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് മാത്രമാണ് തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ നേട്ടം.തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് ഉള്ള കാരണങ്ങൾ എന്താണെന്ന് ഇന്നും നാളെയുമായി ചേരുന്ന പി.ബി യോഗം വിലയിരുത്തും.

ജൂൺ മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗവും തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് വിശകലനം നടത്തും. കോൺഗ്രസുമായി ചേർന്നു ഉണ്ടായിരുന്ന നീക്കുപോക്ക് തകർന്നത് ബംഗാളിലെ തോൽവിക്ക് കാരണമായോയെന്നും ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാട് കേരളത്തിലെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്നും പാർട്ടി പരിശോധിക്കും.