LiveTV

Live

National

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ വീണ്ടും ബി.ജെ.പി നീക്കം

ഇന്ന് രണ്ട് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി.

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ വീണ്ടും ബി.ജെ.പി നീക്കം

കര്‍ണാടകയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി. കോണ്‍ഗ്രസ് എം.എല്‍.എമാരെ പാളയത്തിലെത്തിക്കാനാണ് എന്‍.ഡി.എ ശ്രമം. ഇന്ന് രണ്ട് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി.

കോണ്‍ഗ്രസുമായി കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്ന ഗോഗാക്ക് എം.എല്‍.എ, രമേഷ് ജര്‍ക്കിഹോളി, ചിക്ക്ബല്ലാപുര എം.എല്‍.എ കെ. സുധാകര്‍ എന്നിവരാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. മുന്‍ കേന്ദ്രമന്ത്രി എസ്.എം കൃഷ്ണയുടെ വീട്ടില്‍വച്ചായിരുന്നു കൂടിക്കാഴ്ച. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സുമലതയും ബി.ജെ.പിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ച നടത്തിയ രണ്ട് എം.എല്‍.എമാരും നേരത്തെ മുതല്‍ തന്നെ സഖ്യ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചവരാണ്.

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും എം.എല്‍.എമാരെ മറുകണ്ടം ചാടിച്ച് സഭയിലെ അംഗസംഖ്യ കുറയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 225 ആണ് സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ 117 പേരുണ്ട്. ബി.ജെ.പിയ്ക്ക് 107ഉം. കൂറുമാറ്റ നിരോധന നിയമപ്രകാരം പാര്‍ട്ടി മാറിയവരെ അയോഗ്യരാക്കിയാല്‍ നിലവിലെ ഭൂരിപക്ഷം വെച്ച് അധികാരം പിടിക്കാനാണ് ബി.ജെ.പി നീക്കം. വരും ദിവസങ്ങളില്‍ കൂടുതല്‍ എം.എല്‍.എമാര്‍ എന്‍.ഡി.എ പാളയത്തിലെത്തുമെന്നാണ് സൂചന.