LiveTV

Live

National

മഴമേഘങ്ങൾ വ്യോമാക്രമണത്തിന് ഗുണകരം: പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേനാ മേധാവി

മേഘങ്ങൾ ഉണ്ടെങ്കിൽ യുദ്ധ വിമാനങ്ങൾക്ക് ചില റഡാറുകളിൽ നിന്ന് രക്ഷപ്പെടാനാവുമെന്നും ബിപിൻ റാവത്ത്

മഴമേഘങ്ങൾ വ്യോമാക്രമണത്തിന് ഗുണകരം: പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേനാ മേധാവി

മഴമേഘങ്ങൾ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശരിവെച്ച് കരസേനാ മേധാവി ബിപിൻ റാവത്ത്. മേഘങ്ങൾ ഉണ്ടെങ്കിൽ യുദ്ധ വിമാനങ്ങൾക്ക് ചില റഡാറുകളിൽ നിന്ന് രക്ഷപ്പെടാനാവും. എന്നാൽ മേഘങ്ങൾ ഉള്ളപ്പോഴും പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമുള്ള റഡാറുകൾ ഉണ്ട്. അതിർത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകൾ ഉണ്ട്. അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. സാങ്കേതിക മികവ് സൈന്യം തുടർച്ചയായി വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കരസേന മേധാവി കണ്ണൂരിൽ പറഞ്ഞു.