LiveTV

Live

National

കശ്മീരിൽ പശു സംരക്ഷകര്‍ ഒരാളെ വെടിവെച്ചു കൊന്നു; മരണപ്പെട്ടത് അഞ്ച് പെണ്‍കുട്ടികളുടെ പിതാവ്

കശ്മീരിൽ പശു സംരക്ഷകര്‍ ഒരാളെ വെടിവെച്ചു കൊന്നു; മരണപ്പെട്ടത് അഞ്ച് പെണ്‍കുട്ടികളുടെ പിതാവ്

കശ്മീരിൽ അനധികൃത പശുക്കടത്തിന്റെ പേരില്‍ ഒരാളെ വെടിവെച്ചുകൊന്നു. ജമ്മു കശ്മീരിലെ ചെനാബ് വാലി ജില്ലയിലെ ബദര്‍വയില്‍ പ്രദേശത്താണ് പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു സംഘം പശു സംരക്ഷകർ കശ്മീർ സ്വദേശി നയീം ഷായെ വെടിവെച്ച് കൊലപ്പെടുത്തിയത്. നയീം ഷായുടെ സുഹൃത്ത് യാസിർ ഹുസൈനാണ് വെടിയേറ്റ് മരണപ്പെട്ട സംഭവം പുറത്തറിയിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 2മണിക്കാണ് സംഭവം. 'നിങ്ങള്‍ ഞങ്ങളുടെ പശുക്കളെ കൊല്ലും' എന്നാക്രോശിച്ച് ഏഴിലധികം വരുന്ന സംഘം മധ്യവയസ്‌കനായ നയീം ഷായെയും യാസിറിനെയും അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പശുക്കളെ അല്ല കുതിരകളെയാണ് തങ്ങള്‍ കൊണ്ടുപോകുന്നതെന്ന് പറഞ്ഞെങ്കിലും സംഘം കേള്‍ക്കാന്‍ തയ്യാറായ്യില്ലായെന്നും കടുത്ത മര്‍ദ്ദനത്തിനിരയാക്കുകയും നയീമിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് യാസിർ പറയുന്നു. വെടിയുതിർത്ത ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രശ്‌നം രൂക്ഷമായതോടെ ചെനാബ് വാലി താഴ്‌വാരയിലെ ബദര്‍വയില്‍ പൊലീസ് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബന്ധം താല്‍ക്കാലികമായി നിരോധിച്ചു. നയീം ഷായുടെ മൃതദേഹം കശ്മീർ പൊലീസിന്റെ കസ്റ്റഡിയിലാണ്. മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകള്‍ ദമ്പതികളെ ഇന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്‍ലിംകളെ കെട്ടിട്ടിയിട്ട് തല്ലുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുകയായിരുന്നു.