രാഹുലിന്റെ രാജി സന്നദ്ധത നിരസിച്ച് കോൺഗ്രസ് പ്രവർത്തക സമിതി
തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പാര്‍ട്ടി അധ്യക്ഷനെ ചുതമലപ്പെടുത്തി.

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സമാപിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം പാര്‍ട്ടി അധ്യക്ഷനെ ചുതമലപ്പെടുത്തി. നേരത്തെ യോഗത്തില്‍ രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തക സമിതി തള്ളിയിരുന്നു.
പൊതുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. എന്നാൽ, ഇത് തള്ളിയ സമിതിയിലെ മുതിർന്ന നേതാക്കൾ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പിലാക്കിയത്. അതിനാല്‍ പരാജയ കാരണം എല്ലാവർക്കുമാണെന്നും, രാഹുലിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും യോഗം വിലയിരുത്തി. പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.