LiveTV

Live

National

കേതനാണ് ഇന്നത്തെ ഹീറോ: സൂറത്ത് തീപിടുത്തത്തിലെ ആ ധീരൻ  

 കേതനാണ് ഇന്നത്തെ ഹീറോ: സൂറത്ത് തീപിടുത്തത്തിലെ ആ ധീരൻ  


ഗുജറാത്ത് സൂറത്തിലെ കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. അതിനിടെ കെട്ടിടത്തിലെ അ
ഗ്നിബാധയിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ തന്റേടം കാണിച്ച യുവാവിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

സൂറത്തിലെ തക്ഷശില കോംബ്ലക്സിൽ മൂന്ന്, നാല് നിലകളിലായി പ്രവർത്തിച്ചിരുന്ന കോച്ചിങ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. ഈ കെട്ടിടത്തിന്റെ ഒരറ്റത്ത് തൂങ്ങിപ്പിടിച്ച് നിന്നാണ് കേതൻ ജൊരാവാദിയ എന്നയാൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

തീയിൽ നീന്നും രക്ഷപ്പെടാനായി നിരവധി വിദ്യാർഥികളാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് എടുത്ത് ചാടിയത്. ഇതിനിടെയാണ് ജൊരാവാദിയ രണ്ട് കുട്ടികളെ സുരക്ഷിതമായി താഴെ എത്തിച്ചത്. ഇതിന്റെ വീഡിയോ ഉൾപ്പടെ പിന്നീട് വെെറലാവുകയായിരുന്നു.