LiveTV

Live

National

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 30ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം പതിനാറാമത് ലോക്‌സഭാ പിരിച്ച് വിടാനുള്ള പ്രമേയം പാസാക്കി.

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 30ന്

പതിനാറാമത് ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയം കേന്ദ്രമന്ത്രിസഭാ യോഗം പാസാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതി രാം നാഥ്‌കോവിന്ദിനെ കണ്ട് രാജി സമര്‍പ്പിക്കും .പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം മുപ്പതിനുണ്ടാകുമെന്നാണ് സൂചന. അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷ അമിത് ഷാ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തി.

രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 30ന്

വന്‍ വിജയം നേടിയതോടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കുള്ള ആലോചനകള്‍ ബി.ജെ.പി ആരംഭിച്ച് കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി വസതിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയുമായും മുരളി മനോഹര്‍ ജോഷിയുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച തീരുമാനം വൈകാതെയെടുക്കും. ശനിയാഴ്ച എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശദമായി അറിയാം: https://www.mediaonetv.in/mediaonetv-labs/loksabha2019/result.html

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം പതിനാറാമത് ലോക്‌സഭാ പിരിച്ച് വിടാനുള്ള പ്രമേയം പാസാക്കി. പ്രധാനമന്ത്രി വൈകാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി രാജി സമര്‍പ്പിക്കും. അതേസമയം വോട്ടെണ്ണിക്കഴിഞ്ഞ ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുക. അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നേക്കുമെന്നാണ് സൂചന. ഈ മാസം 29ന് നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.