LiveTV

Live

National

വോട്ടിങ് മെഷീന്‍റെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തു: മായാവതി 

ജനവികാരത്തിന് എതിരായ ഫലമാണ് ഉണ്ടായതെന്നും മായാവതി

വോട്ടിങ് മെഷീന്‍റെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തു: മായാവതി 

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തെന്ന് ബി.എസ്.പി നേതാവ് മായാവതി. ജനവികാരത്തിന് എതിരായ ഫലമാണ് ഉണ്ടായതെന്നും മായാവതി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ എസ്.പി - ബി.എസ്.പി സഖ്യത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. മഹാസഖ്യം യു.പിയില്‍ 80ല്‍ 50 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവിന്‍റെ അവകാശവാദം. എന്നാല്‍ നാലില്‍ ഒന്ന് മാത്രം നേടാനേ സഖ്യത്തിന് കഴിഞ്ഞുള്ളൂ. അതേസമയം ബി.ജെ.പി 60ലേറെ സീറ്റുകള്‍ നേടുകയും ചെയ്തു.

രാജ്യം മുഴുവന്‍ ഇ.വി.എമ്മിനെ എതിര്‍ക്കുകയാണ്. ഈ ഫലത്തിനുശേഷം ജനങ്ങള്‍ക്ക് ബാക്കിയുണ്ടായിരുന്ന വിശ്വാസം കൂടി പോയി. വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടു.