LiveTV

Live

National

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ഭരണം തുടരുമോ?

കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25ലും വിജയിച്ചത് ബിജെപിയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിനും ജെഡിഎസിനും ലഭിച്ച ഒന്നു വീതം സീറ്റുകള്‍

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ഭരണം തുടരുമോ?

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ, കര്‍ണാടകയില്‍ ഭരണം തുടരാന്‍ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യത്തിന് പുതിയ ഫോര്‍മുല. ബിജെപി തൂത്തുവാരിയ കര്‍ണാടകയില്‍ സര്‍ക്കാറിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് തീരുമാനം. തുടര്‍പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ജെഡിഎസിന്റെ നിയമസഭാ കക്ഷി യോഗവും മന്ത്രിസഭാ യോഗവും ഇന്ന് ചേരും.

കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25ലും വിജയിച്ചത് ബിജെപിയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിനും ജെഡിഎസിനും ലഭിച്ച ഒന്നു വീതം സീറ്റുകള്‍. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൌഡയും പരാജയപ്പെട്ടു. ഇതോടെയാണ് സഖ്യസര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ചുരുങ്ങിയ സീറ്റുമായി മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍ മുതല്‍ തന്നെ എച്ച്.ഡി. കുമാരസ്വാമി പ്രതിസന്ധിയിലായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശദമായി അറിയാം : https://www.mediaonetv.in/mediaonetv-labs/loksabha2019/result.html

കോണ്‍ഗ്രസ് ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങള്‍ പലതവണ ഉന്നയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയെത്തിയ തെരഞ്ഞെടുപ്പില്‍ ദയനീയമായി സഖ്യം പരാജയപ്പെടുകയും ചെയ്തു. വോട്ടെണ്ണലിന് രണ്ടു ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ, കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, മുഖ്യമന്ത്രി കുമാരസ്വാമി മാറിയേക്കും. പകരം കോണ്‍ഗ്രസ് മുഖ്യമന്ത്രി പദത്തിലെത്തും. ജെഡിഎസിന് ഉപമുഖ്യമന്ത്രി പദം. ഇതാണ് നിലവിലെ ഫോര്‍മുലയെന്നാണ് സൂചന.