LiveTV

Live

National

‘കപട രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടും’

പാവപ്പെട്ടവരോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രതിപക്ഷമാണ് ഇന്ത്യക്ക് ഇന്ന് ആവശ്യമെന്നും ഗാര്‍ഡിയന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു.

‘കപട രാഷ്ട്രീയത്തില്‍  ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടും’

മോദി വിജയം ഇന്ത്യയുടെ ആത്മാവിനേറ്റ തിരച്ചടിയെന്ന് ബ്രിട്ടീഷ് ദിനപത്രം ഗാര്‍ഡിയന്‍. കപട രാഷ്ട്രീയത്തിന് മുന്നില്‍ ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുന്നതായും ഇത് രാജ്യത്തിനും ലോകത്തിനും മോശം വാര്‍ത്തയാണെന്നും ഗാര്‍ഡിയന്‍ മുഖപ്രസംഗത്തില്‍ പറയുന്നു. മോദി സ്വതന്ത്ര ഇന്ത്യയുടെ അഭിമാനമായ ബഹുകക്ഷി ജനാധിപത്യത്തെ ഭീഷണിപെടുത്തുന്നു. അദ്ദേഹം രാജ്യത്തെ വിഭജിക്കുന്ന വ്യക്തിയാണ്. പക്ഷേ, രാജ്യത്ത് വളരയേറെ സ്വാധീന ശക്തിയുള്ള പ്രചാരകനാണെന്നും പത്രം വിലയിരുത്തുന്നു. മോദി തെറ്റായ അവകാശങ്ങളും സത്യങ്ങളെ വളച്ചൊടിക്കുന്ന ആളുമാണ്. കോണ്‍ഗ്രസും നെഹ്റു കുടുംബവും മോദിയെ പരാജയപ്പെടുത്തുന്നതിന് ഗൌരവകരമായി ചിന്തിക്കണമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഹിന്ദു ദേശീയതയിലൂന്നിയുള്ള മോദിയുടെ നീക്കം ഇന്ത്യയെ മോശം അവസ്ഥയിലേക്ക് നയിക്കും. ഇത് ഉയര്‍ന്ന ജാതിയിലുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മുസ്‍ലീംകള്‍ രാഷ്ട്രീയപരമായി അനാഥരാണ്. ഹിന്ദുത്വ കാഴ്ചപ്പാട് അവരെ രണ്ടാം നിര പൌരന്മാരാക്കുന്നു. നേരത്തെ മോദി ഇന്ത്യയേയും പാകിസ്താനെയും യുദ്ധത്തിന്‍റെ വക്കില്‍ വരെ എത്തിച്ചിരുന്നു.

മോദിയുടെ വിജയം തകരുന്ന സമ്പത്ത് വ്യവസ്ഥയെ ദോഷം ചെയ്യും. ഏകാധിപത്യ ഭരണത്തിന് ഇന്ത്യയില്‍ ശക്തമായ പിന്തുണയുണ്ടെന്ന് 2017 ലെ സര്‍വേ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പത്രം പറയുന്നു. ജാതിയിടെയും മതത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കുന്നതായും മുഖപ്രസംഗത്തില്‍ പറയുന്നു. പ്രതിപക്ഷം വ്യക്തി കേന്ദ്രീകൃത പോരാട്ടത്തിന് പകരം സമത്വത്തില്‍ വിശ്വസിച്ച് പ്രചരണം നടത്തണം. രാഷ്ട്രീയ പ്രചരണങ്ങള്‍ രാജ്യത്തിന് ഗുണകരമാകുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പാവപ്പെട്ടവരോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രതിപക്ഷമാണ് ഇന്ത്യക്ക് ഇന്ന് ആവശ്യമെന്നും ഗാര്‍ഡിയന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു.