LiveTV

Live

National

ആഹ്ലാദം അലതല്ലി ബി.ജെ.പി ആസ്ഥാനം  

പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ പ്രവാഹം. ഹൈന്ദവ സമൂഹത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിച്ചതിനുള്ള അംഗീകാരമെന്ന് പ്രവര്‍ത്തകര്‍.

 ആഹ്ലാദം അലതല്ലി ബി.ജെ.പി ആസ്ഥാനം  

വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന്‍റെ സൂചനകള്‍ ലഭിച്ചതോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് ആഹ്ലാദം അലതല്ലി. സന്തോഷം പങ്കിടാന്‍ ഒഴുകിയെത്തിയ പ്രവര്‍ത്തകരെക്കൊണ്ട് ആസ്ഥാനം നിറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ആഘോഷത്തില്‍ പങ്കുചേരാനെത്തി.

വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ തുടങ്ങി ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ആഘോഷം. എക്സിറ്റ് പോള്‍ ഫലം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു പ്രവര്‍ത്തകര്‍. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലേക്ക് എന്ന ലീഡ്നില വന്നതോടെ ആവേശം അണപൊട്ടി. പാര്‍ട്ടി ഓഫീസിലേക്ക് പ്രവര്‍‍ത്തകര്‍ ഒഴുകി.

കനത്ത സുരക്ഷക്കിടയിലും ആഹ്ലാദപ്രകടനങ്ങള്‍. ഹൈന്ദവ സമൂഹത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിച്ച നരേന്ദ്ര മോദിക്കുള്ള അംഗീകാരമാണ് വിജയമെന്ന് പ്രതികരണം. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നടുവിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി അധികാരത്തിലേക്ക്. ദേശീയത വികാരവും ഹിന്ദുത്വ ആശയങ്ങളും ബി.ജെ.പിക്ക് കരുത്തായി.