LiveTV

Live

National

കണക്ക് പിഴച്ച് ഉത്തര്‍പ്രദേശിലെ ‘മഹാഗഡ്ബന്ധന്‍’

തീവ്രദേശീയതയും ഹിന്ദുത്വവും പറഞ്ഞുള്ള ബി.ജെ.പി പ്രചാരണം ശക്തമായ ധ്രുവീകരണം തീര്‍ത്തെന്ന എന്ന സംശയം ജനിപ്പിക്കുന്നതാണ് ഉത്തര്‍പ്രദേശ് ഫലം.

കണക്ക് പിഴച്ച് ഉത്തര്‍പ്രദേശിലെ ‘മഹാഗഡ്ബന്ധന്‍’

എസ്.പിയും ബി.എസ്.പിയും ഒന്നിച്ചിട്ടും ഉത്തര്‍പ്രദേശില്‍ കുലുങ്ങാതെ ബി.ജെ.പി. 59 ഇടത്ത് വിജയം ഉറപ്പിച്ച് മുന്നേറുകയാണ് പാര്‍ട്ടി. പൊതുവെ ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണവും ചിലയിടത്ത് കോണ്‍ഗ്രസ് സാന്നിധ്യവും സഖ്യത്തിന് തിരിച്ചടിയായെന്നാണ് ഇതുവരെയുള്ള കണക്കുകളിലെ സൂചന.

അഖിലേഷും മുലായവും ഇടക്ക് പാര്‍ട്ടി ആസ്ഥാനത്ത് വന്ന് പോയെങ്കിലും പ്രതികരിച്ചില്ല. എവിടെയാണ് പിഴച്ചത് എന്നതിന് മായാവതിയും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. ബി.ജെ.പി ആസ്ഥാനം പക്ഷേ ആവേശ തിമിര്‍പ്പിലാണ്. വിശാല സഖ്യത്തിന് ഇനി ഭാവിയില്ലെന്ന് പ്രവര്‍ത്തകര്‍.

തീവ്രദേശീയതയും ഹിന്ദുത്വവും പറഞ്ഞുള്ള ബി.ജെ.പി പ്രചാരണം ശക്തമായ ധ്രുവീകരണം തീര്‍ത്തെന്ന എന്ന സംശയം ജനിപ്പിക്കുന്നതാണ് ഉത്തര്‍പ്രദേശ് ഫലം. ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ളതോ നിര്‍ണ്ണായകമോ ആയ മണ്ഡലങ്ങളാണ് സഖ്യം മുന്നേറ്റമുണ്ടാക്കിയവയില്‍ ഏറെയും. ഒരു സീറ്റും കിട്ടാത്ത 2014 ലെ സ്ഥിതിയില്‍ നിന്ന് രണ്ടക്കം കടക്കാന്‍ പറ്റിയത് ബി.എസ്.പിക്ക് നേരിയ ആശ്വാസമാണ്. എന്നാല്‍ സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ച അഖിലേഷ് യാദവിനും എസ്.പിക്കുമാണ് ഫലത്തില്‍ കൂടുതല്‍ നഷ്ടം.