LiveTV

Live

National

മോദി ജയിച്ചില്ലെങ്കില്‍ ട്വിറ്റര്‍ ഡിലീറ്റ് ചെയ്യുമെന്ന് സിദ്ധാര്‍ഥ്

കടുത്ത ബി.ജെ.പി, മോദി വിരുദ്ധ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ സിദ്ധാർഥിൽ നിന്നുള്ള പുതിയ ട്വീറ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം

മോദി ജയിച്ചില്ലെങ്കില്‍ ട്വിറ്റര്‍ ഡിലീറ്റ് ചെയ്യുമെന്ന് സിദ്ധാര്‍ഥ്

മോദി രണ്ടാമതും അധികാരത്തിൽ വന്നില്ലെങ്കിൽ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്ന് തമിഴ് താരം സിദ്ധാർഥ്. ‘വരുന്നെങ്കിൽ മോദി തന്നെ’ എന്ന ബി.ജെ.പിയുടെ ഹാഷ് ടാഗോടെയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. കടുത്ത ബി.ജെ.പി, മോദി വിരുദ്ധ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ സിദ്ധാർഥിൽ നിന്നുള്ള പുതിയ ട്വീറ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

‘മോദി ജി രണ്ടാം തവണ അധികാരത്തിൽ എത്തിയില്ല എങ്കിൽ ഞാനെന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുന്നതായിരിക്കും. ജയ് ഹിന്ദ്’ എന്നാണ് സിദ്ധാർഥ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇതോട് ചേർത്താണ് ബി.ജെ.പിയുടെ ഹാഷ് ടാ
ഗ് താരം ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവിലായി പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിച്ചതിനെ വിമർശിച്ചും, അക്ഷയ് കുമാറുമായുണ്ടായ മോദിയുടെ അരാഷ്ട്രീയ അഭിമുഖത്തെ പരിഹസിച്ചും രം
ഗത്ത് വന്നിരുന്നു സിദ്ധാർഥ്.