LiveTV

Live

National

എന്‍.ഡി.എ മുന്നേറ്റം; ഓഹരി വിപണിയില്‍ കുതിച്ചു ചാട്ടം

എന്‍.ഡി.എ മുന്നേറ്റം; ഓഹരി വിപണിയില്‍ കുതിച്ചു ചാട്ടം

പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നേറ്റം തുടരുന്നതിനിടെ ഓഹരി വിപണിയിൽ കുതിച്ചു ചാട്ടം. റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ച ഓഹരി വിപണിയില്‍ ബി.എസ്.ഇ നാൽപ്പതിനായിരവും നിഫ്റ്റി പന്ത്രണ്ടായിരം മാർക്കും കടന്നു.

തെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുമ്പോൾ, എൻ.ഡി.എ മുന്നൂറിലേറെ സീറ്റുകളിൽ ലീ‍ഡ് തുടരുകയാണ്. ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം തികച്ചിട്ടുണ്ട്. ഇതോടെ സെൻസെക്സ് 1,014.75 പോയന്റ് ഉയർന്ന് 40,124.15ന്റെ സർവകാല റെക്കോർഡിലെത്തിയപ്പോൾ, നിഫ്റ്റി 303.25 പോയന്റ് ഉയർന്ന് 12,041.15 പോയന്റിന്റെ റെക്കോർഡിലെത്തി.