LiveTV

Live

National

തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി പറഞ്ഞ് മോദി

ഈ ജനവിധി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു മുന്നില്‍ത്തന്നെ ചരിത്രമാണെന്ന് മോദി

തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി പറഞ്ഞ് മോദി

യഥാര്‍ഥ വിജയികള്‍ ജനങ്ങള്‍ ആണ്, സ്ഥാനാര്‍ഥികളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങള്‍ ഇന്ത്യക്ക് വേണ്ടി നിലകൊണ്ടു. എന്‍.ഡി.എ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് നന്ദിയെന്നും പ്രധാനമന്ത്രി.

'ഇന്നും തിരക്കിലായിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും ശ്രദ്ധിക്കാനായില്ല. അതുകൊണ്ട് അതേക്കുറിച്ച് കാര്യമായ വിവരമില്ല. പക്ഷേ സ്ഥിതിഗതികളെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ എനിക്ക് വിവരിച്ചു. വിശദമായി പിന്നീട് നോക്കും. പക്ഷേ, പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതില്‍ നിന്നു തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അവരുടെ ചിന്തകള്‍ ഇരുപതാം നൂറ്റാണ്ടിനനുസരിച്ച് മാറ്റേണ്ടതുണ്ടെന്ന് വ്യക്തമാണ്'

കനത്ത ചൂടിലാണ് ഇക്കുറി വോട്ടെടുപ്പു നടന്നതെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതെന്ന് മോദി ചൂണ്ടിക്കാട്ടി. ഈ ജനവിധി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു മുന്നില്‍ത്തന്നെ ചരിത്രമാണെന്ന് മോദി പറഞ്ഞു. ഇന്ന് ആരെങ്കിലും ജയിച്ചിട്ടുണ്ടെങ്കില്‍ ആത്യന്തികമായി അത് ഇന്ത്യ തന്നെയാണ് ജനാധിപത്യമാണ് സമൂഹമാണ്. ബി.ജെ.പിയും എന്‍.ഡി.എയും എളിമയോടെ ഈ വിജയം ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. വിജയിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും തെറ്റായ ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്നും മോദി ഉറപ്പു നല്‍കി. മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം കുറിച്ചു. ഇന്ത്യയുടെ ജനാധിപത്യ ശക്തിയെ ഇനി ലോകം മുഴുവന്‍ ശ്രദ്ധിക്കുമെന്നും ബി.ജെ.പി ആസ്ഥാനത്തെ നന്ദി പ്രസംഗത്തില്‍ മോദി പറഞ്ഞു.