LiveTV

Live

National

‘ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം ദുർബലപ്പെടുത്തുന്നത് ഭരണഘടനയെ’

ഇ.വി.എമ്മിനോട് കൂടെ വിവിപാറ്റുകളും എണ്ണി തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു

‘ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം ദുർബലപ്പെടുത്തുന്നത് ഭരണഘടനയെ’

ഇ.വി.എമ്മിനെ കുറിച്ച് പരാതി പറയുന്ന പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ. വോട്ടിങ് മെഷീൻ തിരിമറി നടന്നു എന്ന് പരാതി പറയുന്ന പ്രതിപക്ഷം ഭരണഘടനയെ തന്നെയാണ് ദുർബലപ്പെടുത്തുന്നതെന്ന് മന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ പാസ്വാൻ കുറ്റപ്പെടുത്തി.

ഇ.വി.എം തിരിമറി ആരോപിച്ച് പരാതി പറയുന്നവർ ബൂത്ത് പിടിച്ചടക്കൽ പോലുള്ള സംവിധാനം തിരികെ കൊണ്ട് വരാൻ ആഗ്രഹിക്കുന്നവരാണ്. രാജ്യത്തിന്റെ ഭരണഘടനയെ ദുർബലപ്പെടുത്തുന്നതിലേക്കുള്ള ചുവടുകളാണ് ഇവയെന്ന് പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇ.വി.എമ്മിനോട് കൂടെ വിവിപാറ്റുകളും എണ്ണി തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ പ്രായോഗികത ചൂണ്ടിക്കാട്ടി കമ്മീഷൻ ആവശ്യം തള്ളുകയാണുണ്ടായത്.

വിജയിച്ചാൽ അത് തങ്ങളുടെ വിജയമായും, പരാജയപ്പെട്ടാൽ അത് ഇ.വി.എം അട്ടിമറിയായും ആരോപിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്നും പാസ്വാൻ പറഞ്ഞു. ഇത്തവണയും എൻ.ഡി.എ തന്നെ അധികാരത്തിൽ വരും. ഡൽഹിയിലെ ഏഴ് സീറ്റിന്റെ കാര്യത്തിൽ ആം ആദ്മി പാർട്ടിയുമായി ധാരണയുണ്ടാക്കാൻ കഴിയാത്ത കോൺ
ഗ്രസ് എങ്ങനെയാണ് 543 സീറ്റുകളിൽ യോജിപ്പിലെത്തുകയെന്നും മന്ത്രി പരിഹസിച്ചു.