LiveTV

Live

National

അധികാരം നിലനിര്‍ത്തി എന്‍.ഡി.എ

ഇതുവരെ പുറത്ത് വന്ന ഫലസൂചനകളനുസരിച്ച് ബി.ജെ.പിക്ക് മാത്രം 286 സീറ്റുകളില്‍ ലീഡുണ്ട്.

അധികാരം നിലനിര്‍ത്തി എന്‍.ഡി.എ

പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 340 സീറ്റുകളുമായി എന്‍.ഡി.എ അധികാരം നിലനിര്‍ത്തി. ഇതുവരെ പുറത്ത് വന്ന ഫലസൂചനകളനുസരിച്ച് ബി.ജെ.പിക്ക് മാത്രം 286 സീറ്റുകളില്‍ ലീഡുണ്ട്. യു.പി.എ സഖ്യം കേവലം 91 സീറ്റുകളിലൊതുങ്ങി. ഗുജറാത്തും ഡല്‍ഹിയും തൂത്തുവാരിയ ബി.ജെ.പി യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ എതിരാളികളെ നിഷ്പ്രഭരാക്കി.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അക്കങ്ങളിലും അക്ഷരങ്ങളിലും ശരിവെക്കുന്ന പ്രകടനമാണ് ബി.ജെ.പിയും സഖ്യകക്ഷികളും കാഴ്ചവെച്ചത്. മഹാഗഡ്ബന്ധനില്‍ നിന്ന് തിരിച്ചടി നേരിടുമെന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്ന യുപിയിലെ 80ല്‍ 54 സീറ്റുകളിലും ബി.ജെ.പി ലീഡ് നേടി. നേരത്തെ 71 സീറ്റാണ് ഇവിടെ ബി.ജെ.പിക്കുണ്ടായിരുന്നത്. ഇത് കൂടാതെ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി വലിയ നേട്ടമുണ്ടാക്കി.

ഡല്‍ഹിയിലും ഗുജറാത്തിലും എല്ലാ സീറ്റുകളിലും ലീഡ് നേടി ബി.ജെ.പി. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഒരോ സീറ്റില്‍ മാത്രമേ കോണ്‍ഗ്രസ് ലീഡുള്ളൂ. കര്‍ണാടകയില്‍ 28ല്‍ 24 സീറ്റുകളിലും ബി.ജെ.പി ലീഡ് നേടി. പഞ്ചാബിലും കേരലത്തിലുമൊഴികെ മറ്റൊരിടത്തും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. പശ്ചിമബംഗാളില്‍ പതിനാറ് സീറ്റില്‍ ലീഡ് നേടി മമതാ ബാനര്‍ജിയെ ഞെട്ടിച്ച ബി.ജെ.പി ഒഡീഷയില്‍ ആറ് സീറ്റും തെലങ്കാനയില്‍ അഞ്ച് സീറ്റിലും ലീഡ് നേടി.

ആന്ധ്രാപ്രദേശില്‍ ടി.ഡി.പിയെ അട്ടിമറിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലേക്കും ലീഡ് നേടി. നിയമസഭയിലേക്ക് മൂന്നില്‍ രണ്ടും ഭൂരിപക്ഷവും നേടി. തമിഴ്‌നാട്, ആന്ധ്ര, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയത്. ഫലപ്രഖ്യാപനം വരും മുമ്പ് തന്നെ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകുന്നേരം ഡല്‍ഹിയില്‍ ചേരും.