LiveTV

Live

National

വരാണസിയിൽ മോദി മുന്നിൽ

പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ ശ്രദ്ധേയമായ മണ്ഡലാണ് വരാണസി

വരാണസിയിൽ മോദി മുന്നിൽ

പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ നരേന്ദ്ര മോദി വരാണസിയിൽ മുന്നിൽ. ദേശിയ തലത്തിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വരാണസി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച രണ്ട് മണ്ഡലങ്ങളിൽ, മോദി നിലനിർത്തിയ മണ്ഡലം കൂടിയായിരുന്നു വരാണസി.

തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയപ്പോൾ, കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍, ആലപ്പുഴയില്‍ എല്‍.ഡി.എഫ് ലീഡ് തുടരുന്നു. ദേശീയ തലത്തിൽ എൻ.ഡി.എ ലീഡ് തുടരുകയാണ്.