LiveTV

Live

National

തുടര്‍ഭരണം ഉറപ്പിച്ചതിന് പിന്നാലെ മോദിയുടെ ട്വീറ്റ്

സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.

തുടര്‍ഭരണം ഉറപ്പിച്ചതിന് പിന്നാലെ മോദിയുടെ ട്വീറ്റ്

എന്‍.ഡി.എയും ബി.ജെപിയും വീണ്ടും ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ട്വീറ്റ്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൗക്കിദാര്‍ നരേന്ദ്രമോദി എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നത്. സബ്കാ സാത്ത് + സബ്കാ വികാസ് + സബ്കാ വിശ്വാസ് = വിജയി ഭാരത് എന്നാണ് ബി.ജെ.പിയുടെ മുന്നേറ്റത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ, സുഷമ സ്വരാജ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഉമാഭാരതി, സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ തുടങ്ങിയ ബി.ജെ.പി നേതാക്കളും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.