LiveTV

Live

National

വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. 

വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ രത്തന്‍ സിങ് മരണപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് സംഭവം. നിലവിലെ സൂചനകള്‍ വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.