LiveTV

Live

National

വിജയമുറപ്പിച്ച മോദിയുടെ ആദ്യ പ്രതികരണം ഇങ്ങനെ...

നരേന്ദ്ര മോദിക്ക് രാജ്യം ഭരിക്കാന്‍ വീണ്ടും അവസരം ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കും വിധമാണ് നിലവിലെ സൂചനകള്‍.

വിജയമുറപ്പിച്ച മോദിയുടെ ആദ്യ പ്രതികരണം ഇങ്ങനെ...

ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി വന്‍ ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ആദ്യ പ്രതികരണം.

"ഒരുമിച്ച് വളരാം, ഒരുമിച്ച് സമൃദ്ധി നേടാം, നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കാം. ഇന്ത്യ വീണ്ടും വിജയിച്ചു". ഇതാണ് മോദിയുടെ ട്വീറ്റ്.

നരേന്ദ്ര മോദിക്ക് രാജ്യം ഭരിക്കാന്‍ വീണ്ടും അവസരം ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കും വിധമാണ് നിലവിലെ സൂചനകള്‍. വന്‍ ഭൂരിപക്ഷത്തിലേക്കാണ് ബി.ജെ.പി നീങ്ങുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 40,000 പോയിന്റ് കടന്നു.