LiveTV

Live

National
live

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ആദ്യ മണിക്കൂറുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷത്തിലേക്ക്. കേരളത്തില്‍ യു.ഡി.എഫ് ആഞ്ഞടിക്കുന്നു

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

യുഡിഎഫ് വിജയം വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടു വെച്ച നിലപാടുകളുടെ വിജയമെന്ന് ഹമീദ് വാണിയമ്പലം

ന്യൂനപക്ഷങ്ങളുടെ മതേതര ജാഗ്രതയും മതേതര കൂട്ടായ്മയുമാണ് കേരളത്തില്‍ ബിജെപിയെ തടഞ്ഞതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി. യുഡിഎഫ് വിജയം വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടു വെച്ച നിലപാടുകളുടെ വിജയമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Last updated

എന്‍ഡിഎ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് നന്ദിയെന്ന് മോദി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

എന്‍ഡിഎ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യഥാര്‍ഥ വിജയികള്‍ ജനങ്ങള്‍ ആണ്, സ്ഥാനാര്‍ഥികളല്ലെന്നും 130 കോടി ജനങ്ങള്‍ ഇന്ത്യക്ക് വേണ്ടി നിലകൊണ്ടത് കൊണ്ട് തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം കുറിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ ശക്തിയെ ഇനി ലോകം മുഴുവന്‍ ശ്രദ്ധിക്കുമെന്നും മോദി പറഞ്ഞു.

Last updated

ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കും: അമിത് ഷാ

Last updated

ജനവികാരത്തിനെതിരായ ഫലമെന്ന് മായാവതി

Last updated

ശശി തരൂരിന് ഒരു ലക്ഷം ഭൂരിപക്ഷം

Last updated

വടകര എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

കോഴിക്കോട് വടകര ഒപിമുക്കില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്. ഒരു കുട്ടിക്ക് പരിക്കേറ്റു. ഒമ്പത് വയസ്സ് പ്രായമുള്ള ശ്രേയക്കാണ് പരിക്കേറ്റത്.

Last updated

പാക്കിസ്ഥാൻ സൈനിക മേധാവിയെ സിദ്ധു കെട്ടിപ്പിടിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി

Last updated

തെരഞ്ഞെടുപ്പിലും, യുദ്ധത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല: എം.സ്വരാജ്

Last updated

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ഒരുക്കമാണെന്നും രാഹുല്‍ സോണിയ ഗാന്ധിയെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Last updated

ബിജെപിക്ക് സീറ്റ് കിട്ടാത്തത് എല്‍ഡിഎഫിന്റെ ഇടപെടല്‍ കൊണ്ടെന്ന് പിണറായി വിജയന്‍

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ബിജെപിക്ക് സീറ്റ് കിട്ടാത്തത് എല്‍ഡിഎഫിന്റെ ഇടപെടല്‍ കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ തോല്‍വി പ്രതീക്ഷിച്ചതായിരുന്നില്ല, തോല്‍വിക്കിടയാക്കിയ കാരണങ്ങല്‍ വിശദമായി പരിശോധിക്കും, ബിജെപിക്കെതിരായ ശക്തമായ വികാരം സംസ്ഥാനത്ത് ഉണ്ടായിരുന്നു’; പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Last updated

തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടുവെന്ന് യെച്ചൂരി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

വെല്ലുവിളികൾ നേരിടാൻ ജനങ്ങൾ ഒന്നിക്കണമെന്നും വരുന്ന പി.ബി, സി.സി യോഗങ്ങൾ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുമെന്നും യെച്ചൂരി. തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് താൻ അടക്കമുള്ള നേതൃ നിരയിൽ ഉള്ളവർക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടുവെന്ന് യെച്ചൂരി പറഞ്ഞു.

Last updated

തിരിച്ചടിയുടെ കാരണങ്ങൾ പഠിച്ച് ഭാവിയിൽ പ്രവർത്തിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ

മതേതര ജനാധിപത്യ രാജ്യത്തിനും ഭരണഘടന സ്ഥാപനങ്ങൾക്കും നേരെ വലിയ വെല്ലുവിളികൾ ഉയരുന്നു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങൾ പഠിച്ച് ഭാവിയിൽ പ്രവർത്തിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. സി.പി.എമ്മിന് വോട്ട് ചെയ്തവർക്ക് പോളിറ്റ് ബ്യൂറോ നന്ദി അറിയിച്ചു.

Last updated

വര്‍ഗീയതക്കെതിരായ പോരാട്ടം യുഡിഎഫ് തുടരുമെന്ന് രമേശ് ചെന്നിത്തല

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

Last updated

കൊല്ലം ആനപ്പുഴക്കലിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനത്തിൽ സംഘർഷം

കൊല്ലം അഞ്ചൽ ആനപ്പുഴക്കലിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനത്തിൽ സംഘർഷം. ഒരു കോൺഗ്രസ് പ്രവർത്തകനും ഒരു സി.പി.ഐ പ്രവർത്തകനും മർദ്ദനമേറ്റു. കോൺഗ്രസ് പ്രവർത്തകനായ ഷൈജുവിനും സി.പി.ഐ പ്രവർത്തകനായ ഉണ്ണികൃഷ്ണനുമാണ് മർദ്ദനമേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last updated

വയനാട്ടില്‍ നാല് ലക്ഷം ഭൂരിപക്ഷം കടന്നു രാഹുല്‍ ഗാന്ധി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

Last updated

ശബരിമല സുവർണാവസരമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്- ശ്രീധരൻപിള്ള

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ശബരിമല സുവർണാവസരമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്ന് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരൻപിള്ള. ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരോധാനത്തിന്റെ അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറിയെന്നും കേരളത്തിൽ സീറ്റ് ലഭിച്ചില്ലെങ്കിലും വോട്ട് ഷെയർ വർധിപ്പിക്കാനായെന്നും ശ്രീധരൻപിള്ള പറഞ്ഞു. കേരളത്തിൽ എൻ.ഡി.എക്ക് ജനപിന്തുണയേറുന്നുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്നും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്രത്തോളം പരാജയപ്പെടാനുണ്ടായ കാരണം നേതൃത്വം വിശദീകരിക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ഇരു മുന്നണികളുടെയും നിഷേധാത്മക പ്രചാരണം മൂലമാണ് എൻ.ഡി.എക്ക് വിജയിക്കാനാകാത്തതെന്നും കേരളത്തിൽ വിജയിക്കാനാകാത്തതിൽ സംഘടനാ ദൗർബല്യമില്ലെന്നും ശ്രീധരൻപിള്ള വിശദീകരിച്ചു. നരേന്ദ്രമോദിയെ അപകടകാരിയായി ചിത്രീകരിച്ചതിലൂടെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും അത് യു.ഡി.എഫിന്റെ വിജയത്തിന് കാരണമായെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Last updated

ഇടതുപക്ഷം തെറ്റുകള്‍ പരിശോധിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ഇടതുപക്ഷം തെറ്റുകള്‍ പരിശോധിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍. എല്‍.ഡി.എഫിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടത് എങ്ങനെ എന്നതില്‍ പുനര്‍വിചിന്തനം വേണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ ഫലം ഞെട്ടിക്കുന്നതാണെന്നും മുഖ്യശത്രുവിനെ തുരത്തുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നത പരാജയത്തിന് കാരണമായെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

Last updated

ജനവിധി അംഗീകരിക്കുന്നു, വോട്ടിങ് യന്ത്രങ്ങളുടെ മേല്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ജനവിധി അംഗീകരിക്കുന്നുവെങ്കിലും വോട്ടിങ് യന്ത്രങ്ങളുടെ മേല്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. രാജീവ് ഗാന്ധിയുടെയും വാജ്പേയിയുടെയും കാലത്ത് നടന്ന തെര‍ഞ്ഞെടുപ്പുകളില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

Last updated

'മതേതരശക്തികള്‍ക്കുണ്ടായ പരാജയത്തില്‍ ദുഖിക്കുന്നു, ബിജെപിയുടെ ജയം രാജ്യത്തെ മഹാദുരന്തത്തിലേക്ക് നയിക്കും'; കോടിയേരി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ദേശീയ തലത്തില്‍ മതേതരശക്തികള്‍ക്കുണ്ടായ പരാജയത്തില്‍ ദുഖിക്കുന്നുവെന്നും ബിജെപിയുടെ ജയം രാജ്യത്തെ മഹാദുരന്തത്തിലേക്ക് നയിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയം അപ്രതീക്ഷിതമാണെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പ്രതികരിച്ചു.

Last updated

സി.പി.എമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.കെ രമ

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

സി.പി.എമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. അക്രമ രാഷ്ട്രിയം അവസാനിപ്പിക്കാനുള്ള ജനതയുടെ താക്കീതാണിത് ആർ.എം.പിയുടെ നിലപാടും രാഷ്ട്രീയവും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന ജനവിധിയാണ് നടന്നതെന്നും കെ.കെ രമ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

Last updated

ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു, ഒന്നിച്ചു മുന്നേറാമെന്ന് നരേന്ദ്ര മോദി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു, ഒന്നിച്ചു മുന്നേറാമെന്ന് നരേന്ദ്ര മോദി. കരുത്തുറ്റ ഇന്ത്യയെ നിര്‍മിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കാമെന്ന് മോദി ട്വീറ്ററില്‍ പ്രതികരിച്ചു.

Last updated

മോദിയെ അഭിനന്ദിച്ച് സൂപ്പര്‍താരം രജനികാന്ത്

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ബി.ജെ.പിയുടെ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് സൂപ്പര്‍താരം രജനികാന്ത്.

Last updated

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

Last updated

ലീഗിന് സമ്പൂര്‍ണ്ണ വിജയം, വയനാട്ടിലേത് ചരിത്ര വിജയമെന്ന് കുഞ്ഞാലിക്കുട്ടി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ലീഗിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഫലം സമ്പൂർണ്ണ വിജയമാണെന്നും ലീഗിന്റെ മൂന്ന് പ്രതിനിധികൾ വിജയിക്കുന്നത് ആദ്യമാണെന്നും കുഞ്ഞാലിക്കുട്ടി. വയനാട്ടിലെത് ചരിത്ര വിജയമാണെന്നും എല്ലാവർക്കും നന്ദി പറയുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെട്ടു, എൻ.ഡി.എക്ക് അകൗണ്ട് തുറക്കാൻ പറ്റിയില്ല, ‌വർഗ്ഗീയതയുടെ വേർതിരിവും കേരളത്തിൽ വിലപ്പോയില്ലയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Last updated

പ്രതിസന്ധികളെ ആലത്തൂർകാർ ഏറ്റെടുത്തത് വലിയ വിജയത്തിന് വഴിയൊരുക്കി-രമ്യ ഹരിദാസ്

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

പ്രതിസന്ധികളെ ആലത്തൂർകാർ ഏറ്റെടുത്തതാണ് വലിയ വിജയത്തിന് വഴിയൊരുക്കിയത്. അവർക്കൊപ്പം മുഴുവൻ സമയ ജനപ്രതിനിധിയായുണ്ടാകുമെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Last updated

'ഫാസിസത്തെ തടയിടാൻ സി.പി.എമ്മിന് മാത്രമേ കഴിയൂ എന്നായിരുന്നു പറച്ചിൽ പക്ഷേ സി.പി.എംന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു': ഇ.ടി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ഫാസിസത്തെ തടയിടാൻ സി.പി.എമ്മിന് മാത്രമേ കഴിയൂ എന്നായിരുന്നു പറച്ചിൽ പക്ഷേ സി.പി.എമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നും പണമുള്ള ആളുകളെ നോക്കി സ്ഥാനാർത്ഥിയാക്കിയാൽ വിജയിക്കില്ലെന്നും സി.പി.എം ധാരണ തന്നെ തിരുത്തപ്പെട്ടുവെന്നും പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീർ പ്രത്യേക സന്ദേശത്തില്‍‌ പറഞ്ഞു. ഫലം നൽകുന്ന സൂചന അതാണെന്നും ഇ.ടി പറഞ്ഞു.

Last updated

ഫലം വിലയിരുത്തി യു.പി.എ

ഫലം വിലയിരുത്തി യു.പി.എ. പ്രവർത്തനം ശക്തമാക്കണം എന്ന് വിലയിരുത്തി.

Last updated

ദേശീയ ഫലം താൽക്കാലികം, ശാശ്വതമല്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

Last updated

ഈസ്റ്റ് ഡല്‍ഹിയിലെ ഗൌതം ഗംബീറിന്റെ ലീഡ് ഒരു ലക്ഷം കഴിഞ്ഞു

Last updated

കേരളത്തില്‍ 18 സീറ്റിലും വിജയം ഉറപ്പിച്ച് യു.ഡി.എഫ്

Last updated

വിജയാഹ്ലാദം പങ്കുവെച്ച് എം.കെ രാഘവന്‍

ചില മാധ്യമങ്ങളും പോലീസും സിപിഎമ്മും തന്നെ വേട്ടയാടിയെന്ന് കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവൻ. അതിന് കോഴിക്കോട് നൽകിയ മറുപടിയാണ് തന്റെ വിജയം. ലീഗിനും വെൽഫെയർ പാർട്ടിക്കും രാഘവൻ നന്ദി അറിയിച്ചു.

Last updated

കേരളത്തിലെ യു.ഡി.എഫിന്‍റെ മിന്നുന്ന വിജയത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍

കേരളത്തിലെ യു.ഡി.എഫിന്‍റെ മിന്നുന്ന വിജയത്തിന് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍. 65000 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷം നേടി ശ്രീമതി ടീച്ചറെ ഒരുപാട് പിന്നിലാക്കിയാണ് കെ.സുധാകരന്‍ വിജയം ഉറപ്പിച്ചത്. ഈ വിജയത്തിലേക്ക് തന്നെ നയിച്ച മതേതര ജനാധിപത്യ ശക്തികള്‍ക്ക് സുധാകരന്‍ തന്‍റെ നന്ദി പ്രകടിപ്പിച്ചു.

Last updated

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ്

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ്. 2014ലെ ഇ. അഹമ്മദിന്റെ 194739 ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി മറികടന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം ലീഡ്: 197199

Last updated

ബെഗുസരായില്‍ കനയ്യ കുമാര്‍ പിന്നില്‍

Last updated

പ്രതീക്ഷിച്ച രീതിയിൽ ഭൂരിപക്ഷം കിട്ടിയെന്ന് കെ. മുരളീധരൻ

പ്രതീക്ഷിച്ച രീതിയിൽ ഭൂരിപക്ഷം കിട്ടിയെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരൻ. ശബരിമല വിഷയത്തിൽ ബിജെപിയുടെ കള്ളത്തരം ജനം തിരിച്ചറിയുന്നുവെന്നും ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമായി വന്നുവെന്നും മുരളീധരന്‍ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ട് ചെയ്തെന്നും മുരളീധരന്‍ പറഞ്ഞു.

Last updated

എറണാകുളം ലോക്സഭ മണ്ഡലത്തില്‍ ഹൈബി ഈഡന്‍റെ ലീഡ് ഒരു ലക്ഷം കടന്നു.

Last updated

രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം

രാഹുല്‍ ഗാന്ധിക്ക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇ. അഹമ്മദിന്‍റെ 1.94 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

Last updated

രമ്യ ഹരിദാസിന് ഒരു ലക്ഷം വോട്ടിന്‍റെ ലീഡ്

രമ്യ ഹരിദാസിന് ഒരു ലക്ഷം വോട്ടിന്‍റെ ലീഡ്. പതിമൂന്ന് സീറ്റുകളില്‍ യു.ഡി.എഫ് ജയമുറപ്പിച്ചു. വയനാട്, മലപ്പുറം, ആലത്തൂര്‍, ഇടുക്കി മണ്ഡലങ്ങളില്‍ വന്‍ വിജയം.

Last updated

തിരുവന്തപുരത്ത് ബി.ജെ.പി രണ്ടാമത്.

Last updated

ആലത്തൂരില്‍ രമ്യ ഹരിദാസ് ചരിത്ര വിജയത്തിലേക്ക്

ആലത്തൂരില്‍ രമ്യ ഹരിദാസ് ചരിത്ര വിജയത്തിലേക്ക്. രമ്യയുടെ ലീഡ് 82000 കടന്നു. കഴിഞ്ഞ തവണ 37000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പി.കെ ബിജു വിജയിച്ച് ഇടത് കോട്ടയാണ് രമ്യ ഹരിദാസ് പിടിച്ചെടുത്തത്.

Last updated

കാസര്‍കോട് 10000 വോട്ടിന്‍റെ ലീഡ് നേടി രാജ്മോഹന്‍ ഉണ്ണിത്താന്‍

Last updated

ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സി.പി.എം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ സി.പി.എം ചിത്രത്തിലേയില്ല. പേരിനൊരു സീറ്റില്‍ പോലും ചലനമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. വോട്ടെണ്ണല്‍ തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ബി.ജെ.പി 19 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. ബംഗാളില്‍ ഏറെക്കുറെ എക്സിറ്റ് പോളുകള്‍ പ്രവിചിച്ച ഫലത്തിലേക്കാണ് നിലവിലെ സാധ്യതകള്‍ വിരല്‍ചൂണ്ടുന്നത്

Last updated

രാഹുലിന്റെ മുകളിൽ തന്റെ ഭൂരിപക്ഷം കയറേണ്ടെന്ന് പി കെ കുഞ്ഞാലികുട്ടി

രാഹുലിന്റെ മുകളിൽ തന്റെ ഭൂരിപക്ഷം കയറേണ്ടെന്ന് പി കെ കുഞ്ഞാലികുട്ടി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. സംസ്ഥാന സർക്കാരിനെതിരെ ആ വികാരം പ്രതിഫലിച്ചു.

Last updated

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ഒരു ലക്ഷം ലീഡിലേക്ക് ഉയര്‍ത്തി.

Last updated

കേരളത്തില്‍ 10 ഇടത്ത് യു.ഡി.എഫ് വിജയം ഉറപ്പിച്ചു

കേരളത്തില്‍ 10 ഇടത്ത് യു.ഡി.എഫ് വിജയം ഉറപ്പിച്ചു. വയനാട്, കൊല്ലം, പൊന്നാനി, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കോട്ടയം, ആലത്തൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് വിജയം ഉറപ്പിച്ചത്.

Last updated

ശബരിമല വിഷയം അടക്കം തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് ബെന്നി ബെഹനാന്‍

ശബരിമല വിഷയം അടക്കം തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. മുന്നണി സംവിധാനത്തിൻ്റെ ഐക്യമാണ് കേരളത്തിലെ വലിയ മുന്നേറ്റത്തിന് കാരണം. പിണറായി സർക്കാരിൻ്റെ നിലപാടുകളാണ് എൽ ഡി എഫിൻ്റെ തകർച്ചക്ക് കാരണം. ദേശീയ തലത്തിൽ ഇടതു മുന്നണിയുടെ അവസ്ഥ ഖേദകരമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Last updated

ലക്ഷം ലക്ഷം പിന്നാലെ...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തങ്ങളുടെ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടിരിക്കുകകയാണ്. ആര്‍ക്ക് ഭൂരിപരക്ഷം ലഭിക്കും എന്നതായി കഴിഞ്ഞു ഇപ്പോള്‍ മത്സരം. ഇരുവരുടെയും ഭൂരിപക്ഷം ഒരു ലക്ഷം കഴിഞ്ഞ് മുന്നേറുകയാണ്

Last updated

അമേഠിയില്‍ 7000 വോട്ടിന് രാഹുല്‍ ഗാന്ധി പിന്നില്‍

Last updated

കേരളത്തില്‍ യു.ഡി.എഫ് തരംഗത്തില്‍ ആടിയുലഞ്ഞ് എല്‍.ഡി.എഫും എന്‍.ഡി.എയും

കേരളത്തില്‍ 20 സീറ്റിലും വീണ്ടും യു.ഡി.എഫ്. സ്ഥിതിഗതികള്‍ മാറി മറിയുന്ന ആലപ്പുഴയിലും കാസര്‍കോടും യു.ഡി.എഫ് തിരിച്ചുവന്നതോടെയാണ് യു.ഡി.എഫ് എല്ലാ സീറ്റിലും ലീഡ് ചെയ്യുന്നത്.

Last updated

പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷം ലീഡ്

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒരു ലക്ഷം ലീഡ്

Last updated

നിയമസഭ തെരഞ്ഞടുപ്പ്: അരുണാചലില്‍ ബി.ജെ.പി അധികാരത്തിലേക്ക്

നിയമസഭ തെരഞ്ഞടുപ്പ്: ആന്ദ്ര പ്രദേശില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. അരുണാചലില്‍ ബി.ജെ.പി അധികാരത്തിലേക്ക്

Last updated

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

Last updated

കാസര്‍കോട് ഫലം മാറിമറിയുന്നു

കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന് വീണ്ടും ലീഡ്. കാസര്‍കോട് ഫോട്ടോ ഫിനിഷിലേക്ക് പോവാനുള്ള ചാന്‍സുണ്ട്

Last updated

തമിഴ്നാട്ടില്‍ മധുരയിലും കോയമ്പത്തൂരും സി.പി.എം മുന്നില്‍

Last updated

ആലത്തൂരില്‍ രമ്യ ഹരിദാസ് 23668 വോട്ടിന് മുന്നില്‍

Last updated

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 50,000 വോട്ടിന് ലീഡ് ചെയ്യുന്നു. മലപ്പുറത്ത് എല്ലാ മണ്ഡലങ്ങളിലും പികെ കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു.

Last updated

നിതിന്‍ ഗഡ്കരി പിന്നില്‍

Last updated

ബി.ജെ.പി 278 സീറ്റിന് മുന്നില്‍

ബി.ജെ.പി 278 സീറ്റിന് മുന്നില്‍. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മാത്രമാണ് വേണ്ടത്. 2014 ആവര്‍ത്തിക്കുമോ എന്ന സൂചനകളാണ് ഇതുവരെയുള്ള ഫലങ്ങള്‍ പറയുന്നത്. എന്‍.ഡി.എ സഖ്യം 326 സീറ്റിലാണ് മുന്നിലുള്ളത്

Last updated

അമേഠിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി മുന്നില്‍

അമേഠിയില്‍ രാഹുല്‍ ഗാന്ധി മുന്നില്‍. സ്മൃതി ഇറാനി വലിയ മുന്നേറ്റം കാഴ്ച വച്ചെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകകയായിരുന്നു.

Last updated

എ.എം ആരിഫിന് ആലപ്പുഴയില്‍ ലീഡ്

ഷാനിമോള്‍ ഉസ്മാനെ പിന്നിലാക്കി എ.എം ആരിഫിന് ആലപ്പുഴയില്‍ ലീഡ്. ഒരുപാട് നേരത്തിന് ശേഷമാണ് കേരളത്തില്‍ എല്‍.ഡി.എഫ് ലീഡ് നേടിയത്. ആലപ്പുഴയിലും കാസര്‍കോഡിലും ലീഡ് നില മാറി മറിയുകയാണ്

Last updated

രമ്യ ഹരിദാസിന്റെ ലീഡ് 18,000 പിന്നിട്ടു

Last updated

ആദ്യ രണ്ടു മണിക്കൂറില്‍ കേരളത്തില്‍ എല്‍.ഡി.എഫ് തിരിച്ചടി നേരിടുന്നു

ദേശീയ രാഷ്ട്രീയത്തില്‍ പ്രഭ മങ്ങി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും

Last updated

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്

Last updated

അമേഠിയില്‍ സ്മൃതി ഇറാനി മുന്നിട്ടുനില്‍ക്കുന്നു

Last updated

മാണ്ഡ്യയില്‍ സുമലത പിന്നില്‍, ഭോപ്പാലില്‍ പ്രഗ്യാ സിങ് മുന്നില്‍

Last updated

ഗൌതം ഗംഭീര്‍ മുന്നില്‍

Last updated

കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നു

കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നു. 20 സീറ്റിലും യു.ഡി.എഫ് മുന്നില്‍.

Last updated

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു

പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ കെ. സുരേന്ദ്രന് 682 വോട്ടിന് ലീഡ് ചെയ്യുന്നു

Last updated

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 10000 കടന്നു

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 10000 കടന്നു. എറണാകുളത്ത് ഹൈബി ഈഡന്‍ 8000 വോട്ടിന‌് മുന്നില്‍

Last updated

ഭോപ്പാലില്‍ പ്രഗ്യ സിങ് ടാക്കൂറും ബെഗുസരായിയില്‍ കനയ്യ കുമാറും പിന്നില്‍

ഭോപ്പാലില്‍ പ്രഗ്യ സിങ് ടാക്കൂറും ബെഗുസരായിയില്‍ കനയ്യ കുമാറും പിന്നില്‍.

Last updated

വരാണസിയില്‍ നരേന്ദ്രമോദി പിന്നില്‍

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നില്‍. അമേഠിയില്‍ രാഹുല്‍ പിന്നില്‍

Last updated

ജനവിധി എന്തായാലും അത് സ്വീകരിക്കും - അൽഫോൺസ് കണ്ണന്താനം

ജനവിധി എന്തായാലും അത് സ്വീകരിക്കുമെന്ന് അൽഫോൺസ് കണ്ണന്താനം. മോദി വീണ്ടും പ്രധാനമന്ത്രി ആകും എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ലെന്നും കണ്ണന്താനം പറഞ്ഞു.

Last updated

തിരുവനന്തപുരത്ത് ശശി തരൂരിന് ലീഡ്; അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍

തിരുവനന്തപുരത്ത് ശശി തരൂരിന് ലീഡ്. കുമ്മനം രാജശേഖരനെതിരെ 800 വോട്ടിന്‍റെ വ്യക്തമായ ലീഡ്. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലായി.

Last updated

പാലക്കാട് യു.ഡി.എഫിന് 4000 വോട്ടിന്റെ ലീഡ്

പാലക്കാട് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ എം.ബി രാജേഷിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠന് 4000 വോട്ടിന്റെ ലീഡ്

Last updated

ദേശീയ തലത്തില്‍ എന്‍.ഡി.എക്ക് വന്‍ മുന്‍തൂക്കം

ദേശീയ തലത്തില്‍ എന്‍.ഡി.എക്ക് വന്‍ മുന്‍തൂക്കം. വയനാട്ടിലും അമേഠിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു.

Last updated

ആലത്തൂരിൽ രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നു

ആലത്തൂരിൽ രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ആലത്തൂരിൽ ലീഡ് നില മാറി മറിയുകയാണ്. രമ്യയുടെ ലീഡ് 862 കടന്നു.

Last updated

എന്‍.ഡി.എയുടെ ലീഡ് 100 കടന്നു.

എന്‍.ഡി.എയുടെ ലീഡ് നില 100 കടന്നു.

Last updated

തെരഞ്ഞെടുപ്പിലെ ഓരോ ചലനങ്ങളും മീഡിയവണിലൂടെ...

Last updated

പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ വൈകുന്നു

പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ വൈകുന്നു. ഇ.വി.എമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി.

Last updated

കേരളത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. എൽ.ഡി.എഫിന് മുൻതൂക്കം. യു.ഡി.എഫ് തൊട്ടുപിന്നില്‍. തിരുവനന്തപുരത്ത് എൻ.ഡി.എ ലീഡ് ചെയ്യുന്നു.

Last updated

വോട്ടെണ്ണൽ ആരം​ഭിച്ചു

കൗണ്ടിങ് സ്റ്റേഷനുകളിൽ വോട്ടെണ്ണൽ ആരം
ഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യ ഫലസൂചനകൾ അൽപസമയത്തിനകം

Last updated

ശുഭപ്രതീക്ഷയില്‍ ശശി തരൂര്‍

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഉറച്ച വിജയ പ്രതീക്ഷയെന്ന് ശശി തരൂര്‍. ഭൂരിപക്ഷം വർദ്ധിക്കുമെന്ന ശുഭപ്രതീക്ഷയിലാണെന്നും തരൂര്‍ പറഞ്ഞു.

Last updated

ബിജെപി ഓഫീസിന് മുന്നില്‍ പൂജയുമായി പ്രവർത്തകൻ

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

ബിജെപി ഓഫീസിനി മുന്നില്‍ പൂജയുമായി പ്രവർത്തകൻ. മോദി ഭഗവാന്‍റെ അവതാരമെന്ന് ബോര്‍ഡ് വെച്ചാണ് പൂജ. ബാന്‍റ് വാദ്യങ്ങളും ആഘോഷങ്ങളുമായി ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകര്‍

Last updated

പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം

പ്രതിപക്ഷ പാർട്ടി സഖ്യത്തിന് സെക്കുലർ ഡമോക്രാറ്റിക്ക് ഫ്രണ്ട് എന്ന് പേര് നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാഹചര്യം ഒരുങ്ങിയാല്‍ പ്രതിപക്ഷ സഖ്യം എസ്ഡിഎഫ് എന്ന പേരില്‍ രാഷ്ട്രപതിയെ സമീപിക്കും.

Last updated

യു.പി.എ വിപുലീകരിക്കാൻ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

യു.പി.എ വിപുലീകരിക്കാൻ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അനൗദ്യോഗിക ചർച്ചകൾ അതിന്‍റെ വഴിക്ക് നടക്കുന്നുണ്ട്. അന്തിമ ധാരണ വരും ദിവസങ്ങളിൽ വ്യക്തമാകും.

Last updated

ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറന്നു

ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറന്നു

Last updated

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 29 കേന്ദ്രങ്ങളിലായി

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 29 കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളില്‍ നടക്കും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍റ് അറിയാമെങ്കിലും വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് കൊണ്ട് ഔദ്യോഗിക ഫല പ്രഖ്യാപനം ആറ് മണിക്കൂറോളം വൈകും.

Last updated

എക്സിറ്റ്പോള്‍ ഫലങ്ങള്‍ ഇങ്ങനെ...

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം ബിജെപിക്ക് അനുകൂലമായ രീതിയിലായിരുന്നു വന്നിരുന്നത്.

ന്യൂസ് 24 - ചാണക്യ പോള്‍ - എന്‍.ഡി.എ 350 സീറ്റ്, യു.പി.എ 95

ഇന്ത്യടുഡേ - ആക്സിസ് പോള്‍ - എന്‍.ഡി.എ 365 സീറ്റ്, യു.പി.എ 108 വരെ

ന്യൂസ് എക്സ് - നേതാ പോള്‍ എന്‍.ഡി.എ 242 സീറ്റ്, യു.പി.എ 165

എബിപി - സിഎസ്ഡിഎസ് പോള്‍ എന്‍.ഡി.എ 277 സീറ്റ്, യു.പി.എ 130, മറ്റുള്ളവര്‍ 135

Last updated

വോട്ടെടുപ്പിന്‍റെ നാള്‍വഴികളിലൂടെ..

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

പതിനേഴാം ലോകസഭയിലേക്കുള്ള വോട്ടെടുപ്പ് നടന്നത് ഏഴ് ഘട്ടങ്ങളിലായായിരുന്നു. ഏപ്രില്‍ 11 മുതല്‍ മെയ് 17 വരെയാണ് വോട്ടെടുപ്പ് നടന്നത്. കേരളമുള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടന്നത് ഒറ്റഘട്ടമായി. ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ ഏഴ് ഘട്ടത്തിലും വോട്ടെടുപ്പ് നടന്നു.

ആകെ 90 കോടി 88 ലക്ഷം വോട്ടര്‍മാരില്‍ 60,98,78,715 പേരാണ് വോട്ട്ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 5,68,58,067 പേര്‍ അധികമാളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. ആകെ പോളിങ് 67.11 ശതമാനം. പോളിങ് ശതമാനത്തില്‍ ഇത്തവണ 0.67 % വര്‍ധനയാണുണ്ടായത്.

Last updated

തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന് കുമ്മനം

തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന് കുമ്മനം. ഇതിനെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം

രാജ്യത്ത് ബി.ജെ.പി തരംഗം, കേരളത്തില്‍ യു.ഡി.എഫ് LIVE BLOG

Last updated

വിവി പാറ്റുകളും എണ്ണും

ഇവിഎമ്മിന് ശേഷം നിശ്ചിത വിവിപാറ്റുകളും എണ്ണും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തിലെ വിവിപാറ്റാണ് എണ്ണുക. വിവിപാറ്റ് എണ്ണുന്നത് അവസാനമായിരിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം വൈകാനാണ് സാധ്യത. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Last updated