LiveTV

Live

National

കോട്ടകളില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇടതുപക്ഷം

ബംഗാളില്‍ സി.പി.എമ്മിന്‍റെ കോട്ടകളിലിപ്പോള്‍ തൃണമൂലിനെതിരെ ബി.ജെ.പിയാണ് പ്രധാന ശക്തി

 കോട്ടകളില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇടതുപക്ഷം

ദേശീയതലത്തിലും സി.പി.എം ഉള്‍പ്പെടെയുള്ള ഇടത്പക്ഷത്തിന് വന്‍ തിരിച്ചടി. ബംഗാളിലും ത്രിപുരയിലും ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തെത്താന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. തെക്കെ ഇന്ത്യയിലെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ആശ്വാസ ജയം നേടാന്‍ ഇടതുപക്ഷത്തിനായത്.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കുണ്ടാക്കി മത്സരിക്കാനുള്ള തീരുമാനം സി.പി.എം കേന്ദ്രകമ്മിറ്റി കൈകൊണ്ടത്. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തെ മുറിപ്പെടുത്താതെയായിരുന്നു തീരുമാനം. എന്നാല്‍ സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളിലേക്ക് കടന്നതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ അകലുകയും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുയും ചെയ്തു. ഒരു സഖ്യവുമില്ലാതെ മത്സരിച്ച ബംഗാളില്‍ സി.പി.എമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാനായില്ല.

 കോട്ടകളില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇടതുപക്ഷം

കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയേറ്റു. 2009ല്‍ ബംഗാളില്‍ 43 ശതമാനത്തോളം വോട്ടുണ്ടായിരുന്ന ഇടത്പക്ഷത്തിന് 2014ല്‍ അത് 29 ശതമാനത്തിലേക്ക് കുറയുകയായിരുന്നു. ഇത്തവണ അത് വീണ്ടും കുറയനാണ് സാധ്യത. കൂടാതെ ബംഗാളില്‍ സി.പി.എമ്മിന്‍റെ കോട്ടകളിലിപ്പോള്‍ തൃണമൂലിനെതിരെ ബി.ജെ.പിയാണ് പ്രധാന ശക്തിയും.

 കോട്ടകളില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് ഇടതുപക്ഷം

സി.പി.ഐയുടെ വലിയ പ്രതീക്ഷയായ ബേഗുസറായില്‍ കനയ്യകുമാറിനും അടിതെറ്റി. വലിയ ആക്രമങ്ങള്‍ നടന്ന ത്രിപുരയില്‍ എങ്ങനെയും തിരിച്ച് വരാമെന്ന പ്രതീക്ഷകളും അസ്ഥാനത്തായിരിക്കുന്നു. ഇവിടങ്ങളിലൊന്നും രണ്ടാംസ്ഥാനത്ത് പോലും എത്താന്‍ സി.പി.എമ്മിന് കഴിഞ്ഞില്ലയെന്നതാണ് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നത്.

മോദിക്കെതിരെ മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിലൂടെ കര്‍ഷകരോഷം ഉയര്‍ത്തിക്കൊണ്ടുവന്ന സി.പി.എമ്മിന് അവിടങ്ങളിലും ഈ തെരഞ്ഞെടുപ്പ് നിരാശയാണ് സമ്മാനിച്ചത്. പഴയ ശക്തികേന്ദ്രങ്ങളായ തെലങ്കാനയിലും ആന്ധ്രയിലും അമ്രാറാമിന്‍റെ രാജസ്ഥാനിലും സ്ഥിതി വ്യത്യസ്ഥമല്ല.