LiveTV

Live

National

താരസമ്പന്നമായിരുന്ന പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിച്ച സ്മൃതി ഇറാനി കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ജയിച്ചത്

താരസമ്പന്നമായിരുന്ന പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ്

താരങ്ങളാല്‍ സമ്പന്നമായിരുന്നു പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പ്. ഒമ്പതോളം പ്രമുഖ സിനിമാ താരങ്ങളെയാണ് ബി.ജെ.പി മാത്രം ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. ഇവരില്‍ പകുതിയിലേറെപ്പേരെയും ജയിപ്പിക്കാനും ബി.ജെ.പിക്കായി.

സിനിമാ താരങ്ങളെകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പ്. ഹേമ മാലിനിയും സണ്ണി ഡിയോളും ഉള്‍പ്പടെ ഒമ്പത് പേരെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. മധുരയില്‍ നിന്ന് ബി.ജെ.പിക്കായി മത്സരിച്ച ഹേമ മാലിനി 125,000ലേറെ വോട്ടുകള്‍ക്കാണ് ജയിച്ചത്. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്ന് മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി സണ്ണി ഡിയോള്‍ രണ്ടുലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് നേടി.

താരസമ്പന്നമായിരുന്ന പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ്

ഖൊരക് പൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ രവി കിഷന്‍ അഞ്ചുലക്ഷം വോട്ടുകളുടെ ലീഡോടു കൂടിയാണ് ജയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിച്ച സ്മൃതി ഇറാനി കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ശ്രദ്ധേയമായ മത്സരം നടന്ന മാണ്ഡ്യയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ സുമലത അംബരീഷിന് ഒരുലക്ഷത്തിലേറെ വോട്ടിന്റെ ലീഡുനേടാനായി.

ചണ്ഡീഗഡില്‍ നിന്ന് മത്സരിച്ച കിരണ്‍ ഖേറും ഒരു ലക്ഷം വോട്ടുകളുടെ ലീഡ് നേടാനായി. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിച്ച ക്രിക്കറ്റ് താരം കൂടിയായ ഗൌതം ഗംഭീര്‍ മൂന്ന് ലക്ഷം വോട്ടുകളുടെ ലീഡോടെയാണ് ജയിച്ചത്. കോണ്‍ഗ്രസ് രണ്ട് താര സ്ഥാനാര്‍ഥികളെ ഇക്കുറി രംഗത്തിറക്കിയെങ്കിലും പട്നസാഹിബില്‍ നിന്ന് മത്സരിച്ച ശത്രുഘ്നന്‍ സിന്‍ഹയും മുംബൈ നോര്‍ത്തില്‍ നിന്ന് മത്സരിച്ച ഊര്‍മ്മിള മണ്ഡോദ്കറും പരാജയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ താര സ്ഥാനാര്‍ഥിയായി ബസിര്‍ഹത്തില്‍ നിന്ന് മത്സരിച്ച നുസ്രത്ത് ജഹാന് ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ലീഡില്‍ വിജയിച്ചു. ബംഗ്ലൂര്‍ സെന്‍ട്രല്‍ നിന്നും മത്സരിച്ച നടന്‍ പ്രകാശ് രാജ് പരാജയപ്പെട്ടു. കേരളത്തിലും ഇക്കുറി രണ്ട് താര സ്ഥാനാര്‍ഥികളുണ്ടായിരുന്നു. എന്‍.ഡി. എ യുടെ സുരേഷ് ഗോപിയും സി.പി.എ മ്മിന്റെ ഇന്നസെന്റും പരാജയപ്പെടുകയായിരുന്നു.