LiveTV

Live

National

തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗം

ആകെയുള്ള 39 ലോക്‌സഭാ സീറ്റുകളില്‍ ഡിഎംകെ 22 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ ലീഡ് ചെയ്യുന്നത് ഒരൊറ്റ മണ്ഡലത്തില്‍ മാത്രമാണ്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗം

തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗം. ആകെയുള്ള 39 ലോക്‌സഭാ സീറ്റുകളില്‍ ഡിഎംകെ 22 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ ലീഡ് ചെയ്യുന്നത് ഒരൊറ്റ മണ്ഡലത്തില്‍ മാത്രമാണ്. എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ട് വീതം സീറ്റുകളില്‍ സിപിഎമ്മും സി.പി.ഐയും ലീഡ് ചെയ്യുന്നു.

നിലവില്‍ ബി.ജെ.പി ഒരിടത്തും ലീഡ് ചെയ്യുന്നില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ്-1, പി.എം.കെ-1, വി.സി.കെ-1 എന്നിങ്ങനെയാണ് തമിഴ്‌നാട്ടിലെ ലീഡ് നില. 2014ല്‍ 37 സീറ്റും നേടിയത് അണ്ണാ ഡിഎംകെ ആയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ മുന്‍നിര നേതാക്കളായ ജയിലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.