LiveTV

Live

National

‘ജനവിധി മാനിക്കുന്നു, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തയ്യാര്‍’ രാഹുല്‍ ഗാന്ധി

മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി

‘ജനവിധി മാനിക്കുന്നു, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തയ്യാര്‍’ രാഹുല്‍ ഗാന്ധി

ജനവിധി മാനിക്കുന്നുവെന്നും ജനങ്ങളാണ് അധികാരികളെന്ന് പ്രചാരണകാലത്ത് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും അഭിനന്ദിക്കുന്നുവെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമേഠിയിലും ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. അമേഠിയില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 30000ത്തിലേറെ വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി പിറകിലാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമോയെന്ന കാര്യം വര്‍കിംഗ് കമ്മിറ്റി തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലേയും കേരളത്തിലേയും വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. സ്‌നേഹത്തിന് കേരളത്തിലെ എല്ലാവര്‍ക്കും നന്ദിയെന്നും രാഹുല്‍ പറഞ്ഞു.