LiveTV

Live

National

ഹിന്ദി ഹൃദയഭൂമിയില്‍ അമ്പേ പരാജയപ്പെട്ട് കോണ്‍ഗ്രസ്

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ലോക്സഭയില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല

ഹിന്ദി ഹൃദയഭൂമിയില്‍ അമ്പേ പരാജയപ്പെട്ട് കോണ്‍ഗ്രസ്

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ലോക്സഭയില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല. പരാജയത്തോടെ, മധ്യപ്രദേശിലെയും കര്‍ണാടകയിലെയും സര്‍ക്കാരുകളുടെ ഭാവി കൂടി എണ്ണപ്പെട്ടു.

ഹിന്ദി ഹൃദയഭൂമിയില്‍ അമ്പേ പരാജയപ്പെട്ട് കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകള്‍. മൂന്ന് സംസ്ഥാനങ്ങളിലെ ആകെ 65 സീറ്റുകളില്‍ 63 ഉം 2014ല്‍ ബി.ജെ.പി നേടിയതായിരുന്നു. നിയമസഭയിലെ കോണ്‍ഗ്രസിന്റെ വിജയം ഈ സമവാക്യങ്ങള്‍ മാറ്റുക മാത്രമല്ല, മറ്റിടങ്ങളിലും കോണ്‍ഗ്രസിന്റെ കുതിപ്പിന് കാരണമാവുമെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ മധ്യപ്രദേശില്‍ ജ്യോതിരാതിദ്യ സിന്ധ്യയുടെ സീറ്റുകൂടി ഇത്തവണ കോണ്‍ഗ്രസ് ബി.ജെ.പിക്ക് അടിയറവ് വെച്ചു. രാജസ്ഥാനില്‍ 25ഉം തൂത്തുവാരി. ഛത്തിസ്ഗഡില്‍ 10ഉം നിലനിര്‍ത്തി ബി.ജെ.പി ഇന്ത്യയുടെ ഹൃദയഭൂമിയില്‍ വന്‍ കുതിപ്പാണ് നടത്തിയത്.

ഹിന്ദി ഹൃദയഭൂമിയില്‍ അമ്പേ പരാജയപ്പെട്ട് കോണ്‍ഗ്രസ്

കനത്ത തോല്‍വിയോടെ നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ രൂപം കൊണ്ട കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്നുറപ്പായി. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങുകയാണ് ബിജെപി. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ബി.ജെ.പി പക്ഷത്തേക്ക് ചാടൊനൊരുങ്ങുന്ന കോണ്‍ഗ്രസ്-സ്വതന്ത്ര എം.എല്‍.എമാരെ പിടിച്ചുനിര്‍ത്താന്‍ പാര്‍ട്ടി നന്നായി വിയര്‍ക്കും.

ഹിന്ദി ഹൃദയഭൂമിയില്‍ അമ്പേ പരാജയപ്പെട്ട് കോണ്‍ഗ്രസ്

തമ്മില്‍ തല്ല് രൂക്ഷമായിരിക്കുന്ന കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനും അധികം ആയുസ്സില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയനീയമാണ് സഖ്യത്തിന്റെ പ്രകടനം. പോരാത്തതിന് മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമിയുടെ പിതാവ് എച്.ഡി ദേവഗൌഡയും മകന്‍ നിഖില്‍ കുമാരസ്വാമിയും തോല്‍ക്കുക കൂടി ചെയ്തതോടെ സഖ്യസര്‍ക്കാര്‍ തല്ലിപ്പിരിയുമെന്ന് ഉറപ്പായി.