LiveTV

Live

National

ഡല്‍ഹിയില്‍ സഖ്യമില്ലാത്തത് പാരയായി; ഏഴിലും ബി.ജെ.പി ലീഡ് 

എ.എ.പി നേതാക്കള്‍ സഖ്യത്തിന് താല്‍പര്യം പ്രകടപിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പിടിവാശിയാണ് സഖ്യം സാധ്യമാകാതെ പോയത്.

ഡല്‍ഹിയില്‍ സഖ്യമില്ലാത്തത് പാരയായി; ഏഴിലും ബി.ജെ.പി ലീഡ് 

സഖ്യമല്ലാതെ മത്സരിച്ചത് ഡല്‍ഹിയില്‍ എ.എ.പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയായെന്ന് ആദ്യ വിലയിരുത്തല്‍. ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാക്കളായ മനോജ് തിവാരി, ഷീലാ ദീക്ഷിത് എന്നിവരെല്ലാം പിന്നിലാണ്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-എ.എ.പി സഖ്യ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നുവെങ്കിലും അവസാന ഘട്ടത്തില്‍ പിന്നോക്കം പോവുകയായിരുന്നു. എ.എ.പി നേതാക്കള്‍ സഖ്യത്തിന് താല്‍പര്യം പ്രകടിപിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പിടിവാശിയാണ് സഖ്യം സാധ്യമാകാതെ പോയത്.

അതേസമയം ഏറ്റവും പുതിയ ഫലസൂചനകളിൽ മാജിക്കൽ നമ്പരായ 272 സീറ്റിന്റെ ഭൂരിപക്ഷം എൻ.ഡി.എ മറികടന്നു. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. നിലവില്‍ 300 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് തുടരുകയാണ്.