LiveTV

Live

National

ഹൈദരാബാദില്‍ ഒവൈസി തന്നെ; വന്‍ ഭൂരിപക്ഷത്തില്‍ മുന്നേറുന്നു

കഴിഞ്ഞ മൂന്ന് തവണയും ഹൈദരാബാദ് ലോക്സഭ മണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തിന് ഒവൈസി വിജയിച്ചിരുന്നു

ഹൈദരാബാദില്‍  ഒവൈസി തന്നെ; വന്‍ ഭൂരിപക്ഷത്തില്‍ മുന്നേറുന്നു

ഹൈദരാബാദ് മണ്ഡലത്തില്‍ എ.ഐ.എം.ഐ.എമ്മിന്റെ മുഖ്യസ്ഥാനാര്‍ത്ഥി അസദുദ്ദീന്‍ ഒവൈസി വന്‍ ഭൂരിപക്ഷത്തില്‍ മുന്നേറുന്നു. ഏകദേശം വിജയം ഉറപ്പിച്ചിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭൂരിപക്ഷം നേടിയിരിക്കുകയാണ് അദ്ദേഹം. നിലവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭഗവന്തിനേക്കാള്‍ രണ്ടര ലക്ഷത്തിലധികം വോട്ടിന് മുന്നേറുകയാണ്.

കഴിഞ്ഞ മൂന്ന് തവണയും ഹൈദരാബാദ് ലോക്സഭ മണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തിന് ബി.ജെ.പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഒവൈസി പാർലമെന്റിലേക്ക് വിജയിച്ചിരുന്നു. ‍2014ല്‍ 2,02,454 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഒവൈസി ജയിച്ചുകയറിയത്. 2009ലും 1,13,865 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഒവൈസി വിജയിച്ചിരുന്നു.