LiveTV

Live

National

ആന്ധ്രാ പ്രദേശില്‍ അധികാരം പിടിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

എന്നാല്‍ ആന്ധ്രാപ്രദേശില്‍ അധികാരം നിലനിര്‍ത്താനും ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറാകാനും രംഗത്തിറങ്ങിയ ചന്ദ്രബാബു നായിഡുവിന് അടിതെറ്റി

ആന്ധ്രാ പ്രദേശില്‍ അധികാരം പിടിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

ലോക്സഭയക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാ പ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഒഡിഷയില്‍ ബിജു ജനതാദളും അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി യും സിക്കിമില്‍ എസ്.ഡി.എഫും അധികാരം നിലനിര്‍ത്തി.

എന്നാല്‍ ആന്ധ്രാപ്രദേശില്‍ അധികാരം നിലനിര്‍ത്താനും ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറാകാനും രംഗത്തിറങ്ങിയ ചന്ദ്ര ബാബു നായിഡുവിന് അടിതെറ്റി. ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരം തെലുങ്കു ദേശം പാര്‍ട്ടിയെ ആകെ ഉലച്ചു. ആന്ധ്രാ നിയമസഭയിലെ 178 സീറ്റില്‍ 150 ഉം ജയിച്ച് വൈ.എസ് രാജശേഖര റെഡ്ഢിയുടെ പാരമ്പര്യം മകന്‍ ജഗന്‍മോഹന്‍ റെഡ്ഢി തുടര്‍ന്നു.

ആന്ധ്രാ പ്രദേശില്‍ അധികാരം പിടിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എം എല്‍എ മാരെ കൂട്ടത്തോടെ കൂറുമാറ്റി പിടിച്ചെടുത്ത അധികാരം ബാലറ്റിലൂടെ നിലനിര്‍ത്തുകയാണ് ബി.ജെ .പി. മുന്‍ കോണ്‍ഗ്രസ് നേതാവ് പേമ ഖണ്ഡുവായിരുന്നു പടനായകന്‍. 60 അംഗ നിയമസഭയില്‍ ബി.ജെ.പി കേവലഭൂരിപക്ഷത്തിനടുത്തുണ്ട്.

നവീന്‍ പട്നായിക്കിനൊപ്പം അഞ്ചാം തവണയും ഒഡിഷ മാറാതെ നിന്നു. 147 അംഗ നിയമസഭയില്‍ ബിജു ജനതാദള്‍ ജയിച്ചത് 108 സീറ്റില്‍. 2014ല്‍ കിട്ടിയതിനേക്കാള്‍ ഒമ്പത് സീറ്റിന്‍റെ കുറവ്. സിക്കിമില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് വീണ്ടും അധികാരത്തിലെത്തും. ആകെയുള്ള 32 സീറ്റുകളില്‍ 12 ലും അവര്‍ മുന്നിലുണ്ട്. മുഖ്യ എതിരാളി ക്രാന്തികാരി മോര്‍ച്ച മുന്നേറുന്നത് 10 സീറ്റില്‍. കഴിഞ്ഞതവണ22 സീറ്റില്‍ എസ്.ഡി.എഫും 10 സീറ്റില്‍ എസ്. കെ.എമ്മുമാണ് ജയിച്ചിരുന്നത്.