LiveTV

Live

National

ആന്ധ്രയില്‍ ടി.ഡി.പിയെ തുടച്ച് നീക്കി ജഗന്‍ മോഹന്‍ റെഡ്ഡി; ചന്ദ്രബാബു നായിഡു ഇന്ന് രാജി സമര്‍പ്പിക്കും  

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടന്ന ആന്ധ്രാപ്രദേശില്‍ ഭരണകക്ഷിയായ ടി.ഡി.പിക്ക് വമ്പന്‍ തിരിച്ചടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ഇവിടെ വന്‍ മുന്നേറ്റം നടത്തിയത്.

സംസ്ഥാനത്ത് ആകെയുള്ള 25 ലോക്‌സഭാ മണ്ഡലങ്ങളിലെ 24ഇടത്തും വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് കുതിക്കുന്നത്. ഇവിടെ ഒരു ലോക്‌സഭാ സീറ്റുപോലും വിജയിക്കാന്‍ ടി.ഡി.പിക്ക് ആയില്ല. അതേസമയം 145 മണ്ഡലങ്ങളുള്ള നിയമസഭയിൽ 100ലധികം സീറ്റുകളിൽ വൈ.എസ്ആർ മുന്നേറുകയാണ്.

88 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമുറപ്പിച്ചുകഴിഞ്ഞെന്നും മെയ് 25 ന് പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30 ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. വമ്പന്‍തോല്‍വിക്ക് പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കും.