LiveTV

Live

National

കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരം ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.

കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കുല്‍ഗാമിലെ ഗോപാല്‍പോറയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരം ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരരെ കൊലപ്പെടുത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.