LiveTV

Live

National

ആയിരക്കണക്കിന് കിലോ മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്ത് രാഷ്ട്രീയകക്ഷികള്‍

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതോടെ എന്‍.ഡി.എ ക്യാമ്പുകളാണ് മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍.

ആയിരക്കണക്കിന് കിലോ മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുത്ത് രാഷ്ട്രീയകക്ഷികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ വിജയാഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതോടെ എന്‍.ഡി.എ ക്യാമ്പുകളാണ് മധുരപലഹാരങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍. ആയിരക്കണക്കിന് കിലോ മധുര പലഹാരങ്ങളാണ് തയ്യാറെടുക്കുന്നത്.

എക്‌സിറ്റ് പോള്‍ എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചതോടെ ആത്മവിശ്വസത്തിലാണ് മുന്നണി. ആഘോഷങ്ങള്‍ക്കായുള്ള മധുരപലഹാരങ്ങള്‍ രാജ്യമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഒരുങ്ങുകയാണ്. മധുരപലഹാരക്കടകള്‍ വലിയ തിരക്കിലാണ്. നാളത്തേക്കുള്ള ലഡുവും പേഡയുമൊക്കെ അണിയറയില്‍ തയ്യാറെടുക്കുന്നു. ആയിരത്തിലധികം കിലോ മധുരപലഹാരങ്ങള്‍ക്കാണ് നിരവധി കടകള്‍ക്ക് ഓര്‍ഡര്‍ വന്നിരിക്കുന്നത്.

കാവിവര്‍ണത്തിലുള്ള പലഹാരങ്ങള്‍ക്കാണ് ഓര്‍ഡറുകള്‍ അധികവും. എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ വിശ്വാസത്തിലാണ് ഫലം വരും മുന്‍പുള്ള തയ്യാറെടുപ്പുകള്‍.