LiveTV

Live

National

നിര്‍ണായക തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം; സംഘപരിവാര്‍ അനുകൂല പോര്‍ട്ടലിലെ ലേഖനം പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിര്‍ണായക തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം; സംഘപരിവാര്‍ അനുകൂല പോര്‍ട്ടലിലെ ലേഖനം പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പ് ഫലത്തിന് കാതോര്‍ത്തിരിക്കുമ്പോള്‍ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ വെബ്സൈറ്റിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഓപ് ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചിരിക്കുന്നത്. ഐ.ഐ.ടി ബിരുദധാരിയും ഐ.എ.എസ് 2015 ബാച്ചിലെ ഉദ്യോഗസ്ഥനുമായ ഭാവേഷ് മിശ്ര ഓപ് ഇന്ത്യയില്‍ എഴുതിയ ലേഖനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പങ്കുവെച്ചിരിക്കുന്നത്. വലതുപക്ഷ ചായ്‍വ് പ്രകടമാക്കുന്ന മാസിക സ്വരാജ്യ കൈകാര്യം ചെയ്യുന്ന കോവൈ മീഡിയയാണ് ഓപ് ഇന്ത്യ ഡോട്ട് കോം നടത്തിപ്പിന് പിന്നില്‍.

നിര്‍ണായക തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം; സംഘപരിവാര്‍ അനുകൂല പോര്‍ട്ടലിലെ ലേഖനം പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി നേതൃത്വത്തിന്റെയും കളിപ്പാവയാകുന്നെന്ന പ്രതിപക്ഷ വിമര്‍ശനത്തിടെയാണ് പുതിയ സംഭവം. നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു.

നിര്‍ണായക തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം; സംഘപരിവാര്‍ അനുകൂല പോര്‍ട്ടലിലെ ലേഖനം പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതെ സമയം സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റ് ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ട്വിറ്ററില്‍ നിരവധി പേരാണ് കമ്മീഷനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.