LiveTV

Live

National

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ ജനങ്ങളോട് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

നാളെ ഭൂരിഭാഗം പേരും തെരഞ്ഞെടുപ്പ് ഫലം നോക്കിക്കൊണ്ട് ടിവിക്ക് മുന്നിലായിരിക്കും. അതുകൊണ്ട്...

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ ജനങ്ങളോട് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പേ ജനങ്ങളോട് ട്വിറ്ററിലൂടെ നന്ദി പറഞ്ഞ് ബി.ജെ.പി നേതാവ് സ്മൃതി ഇറാനി. എന്‍.ഡി.എ സര്‍ക്കാരിന് പിന്തുണ നല്‍കിയവര്‍ക്കാണ് കേന്ദ്ര മന്ത്രികൂടിയായ സ്മൃതി ഇറാനിയുടെ നന്ദിപ്രകടനം. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് ഇത്തവണയും സ്മൃതി ഇറാനി മത്സരിക്കുന്നത്.

അഞ്ച് ട്വീറ്റുകളിലൂടെയാണ് സ്മൃതി ഇറാനി ഫലം പുറത്തുവരും മുമ്പേ ജനങ്ങളോട് സ്മൃതി ഇറാനി നന്ദി പറഞ്ഞിരിക്കുന്നത്. ജനങ്ങളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലായാണ് തെരഞ്ഞെടുപ്പിനെ സ്മൃതി വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ദിവസം പോലും നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ വിമര്‍ശങ്ങള്‍ക്ക് വിധേയനാകാതെയിരുന്നിട്ടില്ല. കേരളവും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ സഹനങ്ങളെ ഓര്‍ക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കും. നാളെ ഭൂരിഭാഗം പേരും തെരഞ്ഞെടുപ്പ് ഫലം നോക്കിക്കൊണ്ട് ടിവിക്ക് മുന്നിലായിരിക്കും. അതുകൊണ്ട് ഞങ്ങളെ അനുഗ്രഹിച്ച രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളോട് നന്ദി പറയുകയാണ്. എന്നാണ് സ്മൃതി ഇറാനി ട്വീറ്റുകളിലൂടെ പറഞ്ഞിരിക്കുന്നത്.