LiveTV

Live

National

അട്ടിമറി ഭീഷണി; വോട്ടിം​ഗ് യന്ത്രങ്ങള്‍ക്ക് കാവലിരുന്ന് പ്രതിപക്ഷ പാർട്ടികൾ

അട്ടിമറി ഭീഷണി; വോട്ടിം​ഗ് യന്ത്രങ്ങള്‍ക്ക് കാവലിരുന്ന് പ്രതിപക്ഷ പാർട്ടികൾ

വോട്ടെണ്ണലിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ കാവല്‍ കിടക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍. ഇ.വി.എം മാറ്റി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുമെന്ന ആശങ്കയിലാണ് ഈ കാവല്‍. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‍വിജയ് സിംഗ് സ്ട്രോംഗിന് മുന്നില്‍ കാവലിക്കുന്നവര്‍ക്ക് ഐക്യദാര്‍ഡ്യവുമായെത്തി.

അക്ഷരാര്‍ഥത്തില്‍ ജനാധിപത്യത്തിന് കാവല്‍ കിടക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇത് ഒറ്റപ്പെട്ടതല്ല, ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ഇ.വി.എം സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ രാവും പകലും കണ്ണുംനട്ടിരിക്കുകയാണ്. വോട്ട് പെട്ടിയിലാക്കിയാല്‍ മാത്രം പോര, അത് ചോരാതിരിക്കാനും വേണം ജാഗ്രത.

അട്ടിമറി ഭീഷണി; വോട്ടിം​ഗ് യന്ത്രങ്ങള്‍ക്ക് കാവലിരുന്ന് പ്രതിപക്ഷ പാർട്ടികൾ

സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത് ഇ.വി.എമ്മുകള്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ പലയിടത്തും പുറത്തുവന്നതോടെ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദ്വിഗ് വിജയ് സിങ്ങും ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്‌വാഹയും ഇ.വി.എം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തി.

പോള്‍ ചെയ്ത ഇവിഎമ്മുകളെല്ലാം സുരക്ഷിതമാണെന്നും പുറത്തുകണ്ടത് പോളിങ്ങിന് ഉപയോഗിക്കാത്ത കരുതല്‍ ഇവിഎമ്മുകളാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പുനല്‍കുന്നുണ്ട്. എങ്കിലും വോട്ടെണ്ണി ഫലം പുറത്തുവരുന്നത് വരെ ഈ കാവല്‍ തുടരും.