LiveTV

Live

National

വിവിപാറ്റ് എണ്ണാന്‍ എത്ര സമയം വേണം? ഫലം അറിയാന്‍ വൈകുമോ? 

ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ടെടുക്കുന്ന അ‍ഞ്ച് ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുക

വിവിപാറ്റ് എണ്ണാന്‍ എത്ര സമയം വേണം? ഫലം അറിയാന്‍ വൈകുമോ? 

തെരഞ്ഞെടുപ്പില്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണ് വിവിപാറ്റ്. എന്താണ് വിവിപാറ്റ്?

വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ് വിവിപാറ്റ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കുന്ന പ്രിന്‍ററാണിത്. വോട്ടർ ഇ.വി.എമ്മിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ തൊട്ടടുത്തുള്ള വിവിപാറ്റിൽനിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഏഴ് സെക്കന്‍റ് നേരമായിരിക്കും ഈ രസീതുകള്‍ വോട്ടര്‍ക്ക് കാണാന്‍ കഴിയുന്നത്. അതിന് ശേഷം രസീതുകൾ വിവിപാറ്റ് മെഷീനിന്‍റെ അടിഭാഗത്തെ പെട്ടിയിലേക്ക് വീഴും.

ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ടെടുക്കുന്ന അ‍ഞ്ച് ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുക. ഇ.വി.എമ്മുകള്‍ പൂര്‍ണ്ണമായും എണ്ണിക്കഴിഞ്ഞ ശേഷമായിരിക്കും ഓരോ മണ്ഡലത്തിലേയും വിവിപാറ്റുകള്‍ കണക്കെടുക്കുക. വിവിപാറ്റ് പ്രിന്‍റുകള്‍ എടുത്ത് 25 വീതം കെട്ടുകളാക്കിയ ശേഷമായിരിക്കും എണ്ണുന്നത്. ഒരു ബൂത്തിലെ വിവിപാറ്റ് എണ്ണിത്തിട്ടപ്പെടുത്തുന്നത് 45 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയെടുക്കും. ഇതിനാല്‍ തന്നെ ഒദ്യോഗികഫല പ്രഖ്യാപനം ആറ് മണിക്കൂര്‍ വരെ വൈകും. ഇ.വി.എമ്മിലും വിവിപാറ്റിലും വ്യത്യാസം കണ്ടെത്തിയാല്‍ വിവിപാറ്റ് പ്രിന്‍റുകള്‍ മൂന്ന് തവണ എണ്ണും. അതായിരിക്കും അന്തിമ ഫലമായി എടുക്കുക.