LiveTV

Live

National

ആന്തമാന്‍ നിക്കോബാറില്‍ ഭൂചലനം

കഴിഞ്ഞ ദിവസം റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടർച്ചയായിരുന്നു ഇത്

ആന്തമാന്‍ നിക്കോബാറില്‍ ഭൂചലനം

ഇന്ത്യയുടെ തെക്ക് ആന്തമാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്തമാൻ നിക്കോബാര്‍ ദ്വീപില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായിരിക്കുന്നത്. പുലർച്ചെ ആറ് മണിയോടെയാണ് പ്രദേശത്ത് നേരിയ ചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു.

കഴിഞ്ഞ ദിവസം നിക്കോബാർ ദ്വീപിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന് തുടർച്ചയായിരുന്നു ഇത്. ഭൂചലന മേഖലയായ ആന്തമാൻ നിക്കോബാറിൽ ഏപ്രിൽ മാസം മാത്രം ഇരുപതിൽപ്പരം ചെറിയ ഭൂചലനങ്ങളാണ് ഉണ്ടായത്.