LiveTV

Live

National

സ്ത്രീവിരുദ്ധ ട്രോളുമായി ‘മോദി നായകൻ’ വിവേക് ഒബ്രോയ്

തന്റെ പ്രവർത്തിയിൽ തെറ്റായി എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നാണ് ഇതിനോട് വിവേക് ഒബ്രോയ് പ്രതികരിച്ചത്

സ്ത്രീവിരുദ്ധ ട്രോളുമായി ‘മോദി നായകൻ’ വിവേക് ഒബ്രോയ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്ന ചിത്രം ‘പി.എം നരേന്ദ്ര മോദി’ റിലീസിനൊരുങ്ങി നിൽക്കെ, സ്ത്രീ വിരുദ്ധ ട്രോളിൽ കുടുങ്ങി വിവേക് ഒബ്രോയ്. ബോളിവുഡ് താരം ഐശ്വര്യ റായിയെ പരിഹസിക്കുന്ന തരത്തിലുള്ള ട്രോൾ ഷെയർ ചെയ്ത വിവേക് ഒബ്രോയ്ക്കെതിരെ സോഷ്യൽ മീഡിയ കടുത്ത ഭാഷയിൽ രംഗത്ത് വരികയായിരുന്നു.

സ്ത്രീവിരുദ്ധ ട്രോളുമായി ‘മോദി നായകൻ’ വിവേക് ഒബ്രോയ്

തെരഞ്ഞെടുപ്പ് എക്സിറ്റ് പോളിനെ സൂചിപ്പിക്കുന്ന വിവേക് ഷെയർ ചെയ്ത് ഒരു ട്രോളാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിന്റെ ഒപ്പീനിയൻ പോൾ, എക്സിറ്റ് പോൾ, എലക്ഷൻ റിസൾട്ട് എന്നിവയിലുള്ള മാറ്റം എന്ന് സൂചിപ്പിച്ച് സൽമാൻ ഖാൻ, വിവേക് ഒബ്രോയ്, ഭർത്താവ് അഭിഷേക് ബച്ചൻ എന്നിവരോടൊപ്പം ഐശ്വര്യ റായി നില്‍ക്കുന്ന മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രോളായിരുന്നു താരം ഷെയർ ചെയ്തത്. ‘രാഷ്ട്രീയമില്ല, ജീവിതം മാത്രം’ എന്ന തലക്കെട്ടോടെയായിരുന്നു ഒബ്രോയ് ചിത്രം പങ്കുവെച്ചത്.

എന്നാൽ ബോളിവുഡിനകത്തും പുറത്തുമായി വ്യപക വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. എന്നാൽ തന്റെ പ്രവർത്തിയിൽ തെറ്റായി എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നാണ് ഇതിനോട് വിവേക് ഒബ്രോയ് പ്രതികരിച്ചത്. മീമിലെ ക്രിയാത്മകമായ ഹാസ്യത്തെയാണ് താൻ പ്രോത്സാഹിപ്പിക്കുന്നതെന്നും, ഇതുകൊണ്ട് ആർക്കെങ്കിലും പ്രശനമുള്ളതായി തോന്നുന്നില്ലെന്നും ഒബ്രോയ് പറഞ്ഞു. വിഷയത്തിൽ‌ ഇടപ്പെട്ട ദേശീയ വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെടുമെന്നും അറിയിച്ചു.