LiveTV

Live

National

രാജീവ് ​ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് മോദി

രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്

രാജീവ് ​ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് മോദി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജീവ് ഗാന്ധിയുടെ 28ാം ചരമ വാർഷികത്തിൽ സമാധിയിടമായ വീർഭൂമിയിൽ മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഓർമ്മ പുതുക്കി.

രാജീവ് ​ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് മോദി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കൾ എന്നിവരും വീർഭൂമിയിൽ സനന്ദർശനം നടത്തി. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ചത്.

തെരഞ്ഞെടുപ്പിനിടെ രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരണപ്പെട്ടതെന്നായിരുന്നു മോദി പറഞ്ഞത്.

തമിഴ്നാട്ടിൽ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെ 1991ൽ എൽ.ടി.ടി.ഇ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധിയുടെ മരണ വാർഷികം ഭീകരവാദ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. നാൽപ്പതാമത്തെ വയസ്സിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീർന്ന വ്യക്തിയായിരുന്നു രാജീവ് ഗാന്ധി.