LiveTV

Live

National

തന്റെ വോട്ട് രേഖപ്പെടുത്താൻ ഓക്സിജൻ സഹായിയുമായി രേണു സഞ്ചരിച്ചത് 330 കി.മീ ദൂരം

താൻ ജീവനോടെ ഉള്ളിടത്തോളം കാലം തന്റെ ജനാധിപത്യാവകാശം വിനിയോഗിക്കുമെന്നും രാഷ്ട്രനിർമിതിയിൽ പങ്ക് വഹിക്കുമെന്നും അവർ പറയുന്നു

തന്റെ വോട്ട് രേഖപ്പെടുത്താൻ ഓക്സിജൻ സഹായിയുമായി രേണു സഞ്ചരിച്ചത് 330 കി.മീ ദൂരം

ജാർഖണ്ഡ് സ്വദേശിയായ രേണു മിശ്ര ശ്വാസകോശ സംബന്ധമായൊരു രോഗിയാണ്. ഓക്സിജൻ സഹായിയില്ലാതെ ജീവിക്കാനാവില്ല ഈ 59ക്കാരിക്ക്. എന്നാൽ മനക്കരുത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും അടയാളമായി തീർന്നിരിക്കുകയാണിപ്പോള്‍ രേണു. കാരണം തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി ദുംക സ്വദേശിയായ ഇവർ ഓക്സിജൻ സഹായിയുമായി സഞ്ചരിച്ചത് 330 കിലോമീറ്ററാണ്.

ബ്രോങ്കെെറ്റിസ് ബാധിതയായ രേണു മിശ്രയുടെ ശ്വാസകോശം രോഗം മൂലം ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിൽ നിന്നും തന്റെ മണ്ഡലമായ ദുംകയിലേക്ക് ദീർഘ യാത്ര നടത്തി വോട്ട് ചെയ്യാൻ പക്ഷെ രേണുവിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. താൻ ജീവനോടെ ഉള്ളിടത്തോളം കാലം തന്റെ ജനാധിപത്യാവകാശം വിനിയോഗിക്കുമെന്നും രാഷ്ട്രനിർമിതിയിൽ പങ്ക് വഹിക്കുമെന്നും അവർ പറയുന്നു.

ഹെഡ്മിസ്ട്രസായ രേണു മിശ്രയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മെയ് 19നാണ് തന്റെ മണ്ഡലത്തിലെ വോട്ടെടുപ്പ് എന്നറിഞ്ഞ മിശ്ര, നാട്ടിൽ പോയി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് അഭ്യർഥിക്കുകയും, ഇതനുസരിച്ച് ദുംക അഡ്മിനിസ്ട്രേഷൻ ഇതിനുവേണ്ട ഏർപ്പാട് ചെയ്യുകയുമാണുണ്ടായത്.