LiveTV

Live

National

എക്സിറ്റ് പോളിന് പിറകെ സഖ്യകക്ഷി നേതാവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി യോ​ഗി ആദിത്യനാഥ്

ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടുയര്‍ന്ന ഭിന്നതയാണ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കലിലേക്ക് നയിച്ചത്

എക്സിറ്റ് പോളിന് പിറകെ സഖ്യകക്ഷി നേതാവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി യോ​ഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയും സഖ്യകക്ഷി നേതാവുമായിരുന്ന ഓം പ്രകാശ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി യോഗി ആദിത്യനാഥ്. രാജ്ഭറിനെ പുറത്താക്കാനുളള മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. നേരത്തെ തന്നെ രാജി പ്രഖ്യാപിച്ചിരുന്ന രാജ്ഭര്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

എക്സിറ്റ് പോളിന് പിറകെ സഖ്യകക്ഷി നേതാവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി യോ​ഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ എന്‍.ഡിഎയുടെ ഭാഗമായിരുന്ന സുഹല്‍ദേവ് ഭാരതീയ സമാജ്പാര്‍ട്ടി അധ്യക്ഷനാണ് ഓംപ്രകാശ് രാജ്ഭര്‍. ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടുയര്‍ന്ന ഭിന്നതയാണ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കലിലേക്ക് നയിച്ചത്. എസ്.ബി.എസ്.പി സ്ഥാനാര്‍ഥികള്‍ ബി.ജെ.പി ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിര്‍ദേശം രാജ്ഭര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഏപ്രില്‍ 13ന് തന്നെ രാജി നല്‍കുകയും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം യുപിയില്‍ എസ്.പി-ബി.എസ്.പി സഖ്യം വന്‍വിജയം നേടുമെന്നും രാജ്ഭര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് ശിപാര്‍ശ ചെയ്തത്. ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, താന്‍ നേരത്തെ തന്നെ രാജിവെച്ചതാണെന്ന് രാജ്ഭറിന്റെ പ്രതികരണം.