LiveTV

Live

National

ഗോഡ്സെയെ കുറിച്ച പരാമർശം; കമൽ ഹാസന് ജാമ്യം

തന്റെ പ്രസംഗത്തില്‍ താന്‍ ഗോഡ്‌സെയെയാണ് പറഞ്ഞതെന്നും ഹിന്ദു സമുദായത്തെ ഒന്നടങ്കം ഉദേശിച്ചിരുന്നില്ലയെന്നും കമല്‍ കോടതിയില്‍ വ്യക്തമാക്കി

 ഗോഡ്സെയെ കുറിച്ച പരാമർശം;  കമൽ ഹാസന് ജാമ്യം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെയാണെന്നും ഗോഡ്സെ ഒരു ഹിന്ദുവായിരുന്നുവെന്നും പറഞ്ഞ കമല്‍ ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. അറവക്കുറിച്ചി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഹാസന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി കെ. വി രാമകൃഷ്ണനാണ് പരാതി നല്‍കിയത്. ജസ്റ്റിസ് ബി പുകളേന്തിയാണ് ഹാസന് ഇടക്കാല ജാമ്യം അനുവദിച്ചത്.

തന്റെ പ്രസംഗത്തില്‍ താന്‍ ഗോഡ്‌സെയെയാണ് പറഞ്ഞതെന്നും ഹിന്ദു സമുദായത്തെ ഒന്നടങ്കം ഉദേശിച്ചിരുന്നില്ലയെന്നും താന്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നുവെന്നും കമല്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കമലിനെതിരെ 76 ഓളം പരാതികള്‍ നിലവിലുണ്ടെന്നും അതു കൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.