LiveTV

Live

National

എക്‌സിറ്റ് പോള്‍ സര്‍വേകള്‍ തെറ്റെന്ന് ശശി തരൂര്‍  

ഞായറാഴ്ച്ച പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ സര്‍വേയില്‍ എന്‍.ഡി.എ മികച്ച വിജയം നേടും എന്ന പ്രവചനം തെറ്റെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ശശി തരൂര്‍  

എക്‌സിറ്റ് പോള്‍ സര്‍വേകള്‍ തെറ്റെന്ന് ശശി തരൂര്‍  

ഞായറാഴ്ച്ച പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ സര്‍വേയില്‍ എന്‍.ഡി.എ മികച്ച വിജയം നേടും എന്ന പ്രവചനം തെറ്റെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ശശി തരൂര്‍. ആസ്‌ട്രേലിയയില്‍ 56 വ്യത്യസ്ഥ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ തെറ്റെന്ന് തെളിഞ്ഞതാണ്. 23 ന് യഥാര്‍ത്ത തെരഞ്ഞെടുപ്പ് ഫലം എത്തുന്നത് വരെ കാത്തിരിക്കാമെന്നും മൂന്നാമതും തിരുവനന്തപുരത്ത്‌ നിന്ന് മത്സരിക്കുന്ന ശശി തരൂര്‍ ട്വീറ്റ് ചെയതു.

എന്‍.ഡി.എ 543 മുതല്‍ 302 സീറ്റ് വരെ നേടുമെന്നും കോണ്‍ഗ്രസ്സ് വെറും 122 സീറ്റില്‍ ഒതുങ്ങുമെന്നാണ് എക്‌സിറ്റ്‌പോള്‍ സര്‍വേയില്‍ പറയുന്നത്. ഇതിനോടൊപ്പം തന്നെ മറ്റുപാര്‍ട്ടി സ്ഥാനാര്‍ത്ഥികളും എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളിപറഞ്ഞു. എല്ലാ എക്‌സിറ്റ് പോള്‍ സര്‍വേകളും തെറ്റാണെന്നും മാധ്യമങ്ങളില്‍ നിന്നും സാമൂഹ മാധ്യമങ്ങളില്‍ നിന്നും പിന്‍ മാറി കാത്തിരിക്കേണ്ടത് 23 നാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വക്താവ് ഒമര്‍ അബ്ദുള്ള പറഞ്ഞു.

തെലുങ്കു ദേശം പാര്‍ട്ടി എന്‍.ചന്ദ്രബാബു നായിഡുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളി. ജനങ്ങളുടെ പള്‍സറിയുന്നതില്‍ സര്‍വേ പരാജയപ്പെട്ടെന്നും മുന്‍കാലങ്ങളിലെ സര്‍വേകള്‍ തെറ്റെന്ന് തെളിയിച്ചതാണെന്നും ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു.

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും എക്‌സിറ്റ്‌പോള്‍ സര്‍വേകളില്‍ വിശ്വസിക്കുന്നില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് ഞായറാഴ്ച്ച അവസാനിച്ചിരുന്നു.